തീവണ്ടി യാത്രക്കിടെ നവവധുവിനെ കാണാതായി
Jan 10, 2012, 15:04 IST
പയ്യന്നൂര്‍: മാതാവിനും സഹോദരിക്കുമൊപ്പം തീവണ്ടിയില്‍ യാത്ര ചെയ്തുകൊണ്ടിരുന്ന നവവധുവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. കര്‍ണാടക, ധര്‍മ്മസ്ഥലയില്‍ താമസക്കാരിയും മലയാളിയുമായ ബീനയുടെ മകള്‍ നിഷ(22)യെയാണ് കാണാതായത്. മാതാവ് ബീനയ്ക്കും സഹോദരിക്കും ഒപ്പം ആലുവയിലെ ബന്ധു വീട്ടിലേക്ക് പോയി മാവേലി എക്‌സ്പ്രസില്‍ മംഗലാപുരത്തേക്ക് പോവുകയായിരുന്നു നിഷ. ബാത്ത്‌റൂമില്‍ പോകുന്നുവെന്ന് പറഞ്ഞ് സീറ്റില്‍ നിന്നും എഴുന്നേറ്റതാണെന്നു പറയുന്നു. ഏറെനേരം കഴിഞ്ഞിട്ടും തിരച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇതിനിടയില്‍ തീവണ്ടി ചെറുവത്തൂരിലെത്തിയോപ്പോള്‍ ബീന അവിടെ ഇറങ്ങി മകളെ കാണാതായ വിവരം സ്റ്റേഷന്‍ മാസ്റ്ററെ അറിയിച്ചു. സ്റ്റേഷന്‍മാസ്റ്ററുടെ നിര്‍ദ്ദേശ പ്രകാരം പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കി.
നിഷ തീവണ്ടിയില്‍ നിന്ന് പയ്യന്നൂരില്‍ ഇറങ്ങി പോയിട്ടുണ്ടാകുമെന്നാണ് പോലീസിന്റെ സംശയം. ഇതേ തുടര്‍ന്ന് പരിസരത്തെ ലോഡ്ജുകളില്‍ അഡീഷണല്‍ എസ്.ഐ കെ.പി രാമചന്ദ്രന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി.
രണ്ടുമാസം മുമ്പാണ് നിഷയും ധര്‍മ്മസ്ഥല സ്വദേശിയും തമ്മില്‍ വിവാഹിതരായത്. യുവതിക്ക് ആരെങ്കിലുമായി ബന്ധമുണ്ടായിരുന്നുവോയെന്ന് അന്വേഷിച്ചുവരുന്നതായി പോലീസ് പറഞ്ഞു.

Keywords: Kannur, Payyannur, Missing, Woman