city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

15 വര്‍ഷം മുമ്പ് സൂക്ഷിക്കാന്‍ ഏല്‍പിച്ച പൊതിയുമായി ഗള്‍ഫില്‍ നിന്നും പഴയ സഹപ്രവര്‍ത്തകനെ തേടി യുവതി മലയാള മണ്ണിലേക്കെത്തി; സ്‌റ്റേഷനിലെത്തിയ യുവതി പോലീസിനോട് ആവശ്യപ്പെട്ടത് ഒന്നു മാത്രം

കണ്ണൂര്‍: (www.kasargodvartha.com 16.11.2017) 15 വര്‍ഷം മുമ്പ് സൂക്ഷിക്കാന്‍ ഏല്‍പിച്ച പൊതിയുമായി ഗള്‍ഫില്‍ നിന്നും പഴയ സഹപ്രവര്‍ത്തകനെ തേടി യുവതി മലയാള മണ്ണിലേക്കെത്തി. സ്‌റ്റേഷനിലെത്തിയ യുവതി പോലീസിനോട് ആവശ്യപ്പെട്ടത് ഒന്നു മാത്രം, നിങ്ങള്‍ എന്റെ സുഹൃത്തിനെ കണ്ടുപിടിച്ചു തരൂ. കണ്ണൂര്‍ പോലീസ് സ്‌റ്റേഷനിലേക്കാണ് ഗള്‍ഫിലായിരുന്ന യുവതി സുഹൃത്തിനെ കണ്ടെത്തിത്തരണമെന്ന അഭ്യര്‍ത്ഥനയുമായി എത്തിയത്.

പൊതിയില്‍ എന്താണെന്നു പറയില്ല. നിങ്ങള്‍ എന്റെ സുഹൃത്തിനെ കണ്ടുപിടിച്ചു തരൂ, അതു മാത്രമാണ് യുവതി കണ്ണൂര്‍ ടൗണ്‍ പോലീസിനോട് ആവശ്യപ്പെട്ടത്. പോലീസ് ആ സുഹൃത്തിനെ കണ്ടെത്താന്‍ നാലുഭാഗങ്ങളിലും അന്വേഷണം നടത്തിവരികയാണ്. 15 വര്‍ഷം മുമ്പാണ് എറണാകുളത്തെ ഒരു കമ്പനിയില്‍ ഇരുവരും ജോലിചെയ്തുവന്നിരുന്നത്. നല്ല സുഹൃത്തുക്കളായിരുന്നു ഇരുവരും. ഇടയ്ക്ക് ഒരു ദിവസം ദീര്‍ഘയാത്രയുണ്ടെന്ന് പറഞ്ഞ് സുഹൃത്ത് പൊതി ഏല്‍പിച്ച് എങ്ങോട്ടോ പോയി. മാസങ്ങള്‍ കഴിഞ്ഞിട്ടും ഇയാള്‍ തിരിച്ചുവന്നതേയില്ല.

15 വര്‍ഷം മുമ്പ് സൂക്ഷിക്കാന്‍ ഏല്‍പിച്ച പൊതിയുമായി ഗള്‍ഫില്‍ നിന്നും പഴയ സഹപ്രവര്‍ത്തകനെ തേടി യുവതി മലയാള മണ്ണിലേക്കെത്തി; സ്‌റ്റേഷനിലെത്തിയ യുവതി പോലീസിനോട് ആവശ്യപ്പെട്ടത് ഒന്നു മാത്രം


പിന്നീട് യുവതി തഞ്ചാവൂര്‍ സ്വദേശിയെ വിവാഹം ചെയ്ത് ഗള്‍ഫിലേക്കു താമസം മാറ്റി. പൊതിയുടെ കാര്യം മറക്കുകയും ചെയ്തു. 15 വര്‍ഷത്തിനു ശേഷം കഴിഞ്ഞ മാസമാണ് യുവതി വീണ്ടും എറണാകുളത്തെ വീട്ടിലെത്തിയത്. വീട്ടിലെത്തി യാദൃച്ഛികമായാണ് അന്നത്തെ ആ പൊതി കണ്ടത്. അതിനിടെയാണ് സുഹൃത്തിന്റെ ഓര്‍മ്മകള്‍ യുവതിയുടെ മനസില്‍ വീണ്ടുംമുളച്ചുവന്നത്. പിന്നീട് തീരുമാനിച്ചത് എങ്ങനെയെങ്കിലും സുഹൃത്തിനെ കണ്ടെത്തി ആ പൊതി ഏല്‍പിക്കണമെന്നായിരുന്നു.

സുഹൃത്തിനെ കണ്ടെത്താന്‍ പല വഴികളും നോക്കി. പക്ഷേ, വിജയിച്ചില്ല. പൊതി എറണാകുളത്തുള്ള വീട്ടില്‍ തന്നെ സൂക്ഷിച്ച് യുവതി വീണ്ടും ഗള്‍ഫിലേക്ക് പറന്നു. എന്നാല്‍ പൊതി സുഹൃത്തിനെ ഏല്‍പിക്കാതെ ഉറക്കം വരില്ലെന്ന തരത്തിലായി കാര്യങ്ങള്‍. ഈ ചിന്ത നിരന്തരം യുവതിയെ അലട്ടിക്കൊണ്ടിരുന്നു. അതിനിടെ സുഹൃത്തിന്റെ വീട് കണ്ണൂരാണെന്നോ മറ്റോ സുഹൃത്ത് പറഞ്ഞ കാര്യം മനസില്‍ വന്നു. ഇതോടെ ഗള്‍ഫില്‍ നിന്നും വിമാനം കയറി.

ആ സുഹൃത്തിന് ഇന്ന് 40 വയസ് കാണുമെന്നാണ് യുവതി പറയുന്നത്. ഇയാള്‍ പയ്യന്നൂരിനെക്കുറിച്ചു പറഞ്ഞിട്ടുണ്ടെന്നും സ്ത്രീ ഓര്‍ക്കുന്നു. ഇദ്ദേഹത്തിന്റെ അച്ഛന്‍ പോസ്റ്റുമാഷായിരുന്നെന്നും പറഞ്ഞിട്ടുണ്ട്. കണ്ണൂര്‍ സിവില്‍ പൊലീസ് ഓഫിസര്‍ കെ.എന്‍.സഞ്ജയിന്റെ നേതൃത്വത്തിലാണ് സഹപ്രവര്‍ത്തകനെ കണ്ടെത്തി കൗതുകപ്പൊതി ഏല്‍പിക്കാനുള്ള അന്വേഷണം നടത്തിവരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kannur, Kerala, News, Top-Headlines, Police, Woman, Police station, Old friend, Woman in police station for requesting find Old friend.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia