Accident | ഗുണ്ടല്‍പേട്ട ദേശീയ പാതയില്‍ ബൈക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം
കണ്ണൂര്‍: (KasargodVartha) ഗുണ്ടല്‍പേട്ട ദേശീയപാത 766 മദൂരിന് സമീപം ബൈകപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവതി മരിച്ചു. മീനങ്ങാടി അപ്പാട് നീറ്റിങ്കര സാബുവിന്റെ മകള്‍ ആഷ് ലിയാണ് മരിച്ചത്. കെ എല്‍ 73 സി 8812 നമ്പര്‍ ബൈക് ആണ് അപകടത്തില്‍പെട്ടത്. ഗുണ്ടല്‍പേട്ട് മദ്ദൂരില്‍ തിങ്കളാഴ്ച (13.10.2023) രാത്രി എട്ട് മണിയോടെയാണ് സംഭവം. ബൈക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
സാരമായി പരുക്കേറ്റ ആഷ് ലിയെ ബത്തേരിയിലെ ഇഖ്റ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. സഹയാത്രികനായ യുവാവിനും നിസാര പരുക്കേറ്റതായാണ് പ്രാഥമിക വിവരം. മൈസൂരില്‍ ദസറ കാണാന്‍ പോയി തിരിച്ച് വരുമ്പോഴാണ് അപകടം നടന്നത്.
Keywords: Top-Headlines, News, Kerala, Road Accident, Death, Obituary, Asly, Hospital, Injured, Accident, Wayanad, Bike, Gundlupet, Wayanad: 24 year old girl died in road accident.