പ്രഭാത സവാരിക്കിടെ കാറിടിച്ച് യുവതി മരിച്ചു
Nov 29, 2021, 14:46 IST
പയ്യന്നൂർ: (www.kasargodvartha.com 29.11.2021) പ്രഭാത സവാരിക്കിടെ കാറിടിച്ച് യുവതി മരിച്ചു. കണ്ടോത്ത് പാട്യത്തെ ആശാരി ജോലിക്കാരനായ തെക്കിനിയിൽ വിനുവിന്റെ ഭാര്യ സി ടി വിനീതയാണ് (39) മരിച്ചത്. ഞായറാഴ്ച രാവിലെ ആറുമണിയേടെ ഏച്ചിലാംവയലിലാണ് അപകടം നടന്നത്.
കുടുംബാംഗങ്ങളായ ആറ് സ്ത്രീകൾ നടക്കാനിറങ്ങിയതായിരുന്നു. ചെറുപുഴ ഭാഗത്ത് നിന്നും പയ്യന്നൂർ ഭാഗത്തേക്ക് അമിത വേഗതയിൽ പോകുകയായിരുന്ന കാർ വിനീതയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഒപ്പമുണ്ടായിരുന്ന, ഭർതൃസഹോദരൻ സുനിൽ കുമാറിന്റെ ഭാര്യ സുനിഷയെ പരിക്കുകളോടെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരേതനായ ഗംഗാധരൻ - ശോഭന ദമ്പതികളുടെ മകളാണ്.
മക്കൾ: നിവേദ്യ, അമേയ (ഇരുവരും എടാട്ട് അൽഫോൻസ സ്കൂൾ വിദ്യാർഥികൾ )
സഹോദരങ്ങൾ: വിനോദ് (ഗൾഫ് ), വിജിത മയ്യിൽ.
പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: News, Kerala, Kasaragod, Payyannur, Kannur, Top-Headlines, Obituary, Accident, Car-Accident, Worker, Police, Case, Investigation, Woman died in car accident.
< !- START disable copy paste -->