ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ അറസ്റ്റില്‍
Mar 15, 2020, 11:56 IST
കണ്ണൂര്‍: (www.kasargodvartha.com 15.03.2020) ചാവശ്ശേരി പറയനാട് ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ അറസ്റ്റില്‍. പറയനാട്ടെ ദാമോദരന്‍ (69), ഭാര്യ ഉഷ (55) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബര്‍ രണ്ടിനാണ് സംഭവം. കീച്ചേരിയിലെ പ്രകാശന്റെയും സാവിത്രിയുടെയും മകളായ സ്‌നേഹ (24)യെ ആണ് ഭര്‍ത്താവ് പ്രജിത്തിന്റെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പ്രജിത്ത് ജോലിക്ക് പോയ ശേഷമാണ് കിടപ്പുമുറിയില്‍ സ്‌നേഹ ജീവനൊടുക്കിയത്.
മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയില്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നുവെങ്കിലും ജാമ്യം ലഭിക്കാതെ വന്നതോടെ ഇരുവരും കഴിഞ്ഞ ദിവസം മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇരുവരെയും മട്ടന്നൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.
Keywords: Kannur, news, Kerala, Top-Headlines, arrest, suicide, Parents, husband, Police, complaint, enquiry, Woman commits suicide in husband's home; parents arrested < !- START disable copy paste -->