പണിയെടുത്ത കൂലി പിന്നീട് തരാമെന്ന് പറഞ്ഞു; യുവാവ് സഹോദരിയെ തലക്കടിച്ചും ചവിട്ടിയും പരിക്കേല്‍പിച്ചു
Dec 21, 2018, 11:24 IST
പയ്യന്നൂര്‍: (www.kasargodvartha.com 21.12.2018) വീട്ടില്‍ അതിക്രമിച്ചെത്തിയ യുവാവ് സഹോദരിയെ തലക്കടിച്ചും ചവിട്ടിയും പരിക്കേല്‍പിച്ചതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാനായി മുക്കൂട് താമസിക്കുന്ന രമേശന്റെ ഭാര്യ മാട്ടുമ്മല്‍ വീട്ടില്‍ ശ്യാമളയെ (38) ആക്രമിച്ചതിന് സഹോദരനായ നാരായണനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഇക്കഴിഞ്ഞ 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശ്യാമളയുടെ വീട്ടില്‍ ടൈല്‍സ് പണിയെടുത്തതില്‍ നാരായണന് കൂലിയുടെ ബാക്കി കൊടുക്കാനുണ്ട്. ഇത് പിന്നീട് തരാമെന്ന് പറഞ്ഞ വിരോധത്തിനാണ് അക്രമിച്ചതെന്നാണ് പരാതി. മരവടിയെടുത്ത് തലക്കടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തുവെന്നാണ് പരാതിയില് പറയുന്നത്. പരിക്കേറ്റ ശ്യാമള പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kannur, payyannur, Top-Headlines, Assault, Attack, Crime, Woman assaulted by brother
< !- START disable copy paste -->
Keywords: Kerala, news, Kannur, payyannur, Top-Headlines, Assault, Attack, Crime, Woman assaulted by brother
< !- START disable copy paste -->