city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കടലിൽ കാണാതായ കോടികള്‍ വിലയുള്ള കാലാവസ്ഥാ നിരീക്ഷണ യന്ത്രം കണ്ടെത്താനായില്ല; കാസര്‍കോട് ഭാഗത്ത് എത്തിയിരിക്കാമെന്ന് നിഗമനം; വ്യാപക തിരച്ചിൽ; മുതിർന്ന ശാസ്ത്രജ്ഞർ ജില്ലയിലെത്തി

കാസർകോട്: (www.kasargodvartha.com 12.10.2021) അറബിക്കടലില്‍ കാണാതായ കോടികള്‍ വിലയുള്ള കാലാവസ്ഥാ നിരീക്ഷണ യന്ത്രത്തിനായി കാസര്‍കോട്, കണ്ണൂർ ഭാഗങ്ങളിൽ കടലിൽ വ്യാപക തിരച്ചിൽ. ചെന്നൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് ഓഷ്യൻ ടെക്നോളജിയിലെ (എൻ ഐ ഒ ടി) നാല് മുതിർന്ന ശാസ്ത്രജ്ഞർ കാസർകോട്ട് എത്തിയിട്ടുണ്ട്.

കടലിൽ കാണാതായ കോടികള്‍ വിലയുള്ള കാലാവസ്ഥാ നിരീക്ഷണ യന്ത്രം കണ്ടെത്താനായില്ല; കാസര്‍കോട് ഭാഗത്ത് എത്തിയിരിക്കാമെന്ന് നിഗമനം; വ്യാപക തിരച്ചിൽ; മുതിർന്ന ശാസ്ത്രജ്ഞർ ജില്ലയിലെത്തി

സമുദ്രത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ തിരിച്ചറിയുന്നതിനും സുനാമി, കൊടുങ്കാറ്റ്, കടല്‍ക്ഷോഭം തുടങ്ങിയവയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനുമായി ഒരു വർഷം മുമ്പാണ് കേന്ദ്ര ഭൗമ ശാസ്ത്ര വകുപ്പ് ബോയ എന്നുപേരുള്ള ഈ യന്ത്രം ലക്ഷദ്വീപ് തീരത്തിനടുത്ത് സ്ഥാപിച്ചിരുന്നത്. കഴിഞ്ഞ ജൂലൈ മുതലാണ് ബോയയെ കാണാതായത്. നങ്കൂരം വിട്ട് കടലിൽ ഒഴുകുകയായിരുന്നുവെന്നാണ് കരുതുന്നത്. സിഗ്നൽ ലഭിക്കാത്തതിനാൽ ട്രാക് ചെയ്യാനും സാധിക്കുന്നില്ല.

ദിവസങ്ങൾക്ക് മുമ്പ് മലപ്പുറത്തെ ചില മീൻപിടുത്ത തൊഴിലാളികൾ കടലിൽ ഇതു കണ്ടപ്പോൾ പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട ഉദ്യോഗസ്ഥരാണ് കടലിൽ തിരച്ചിൽ വ്യാപകമാക്കാൻ തീരുമാനിച്ചത്. ബോയ് ഇപ്പോള്‍ കടലിലൂടെ ഒഴുകി കാസര്‍കോട് ഭാഗത്ത് എത്തിയിരിക്കാമെന്നാണ് നിഗമനം.

ഒരു വര്‍ഷത്തോളമായി ശേഖരിച്ച വിവരങ്ങള്‍ ബോയയിൽ ഉണ്ട്. അതുകൊണ്ട് തന്നെ കണ്ടെത്താനുള്ള ഊർജിത ശ്രമങ്ങളാണ് നടക്കുന്നത്. കോസ്റ്റൽ പൊലീസും കോസ്റ്റ് ഗാർഡും മീൻപിടുത്ത തൊഴിലാളികളുടെ കൂടി സഹായത്തോടെയാണ് തിരച്ചിൽ നടത്തുന്നത്. കണ്ടുകിട്ടിയാൽ മീൻപിടുത്ത തൊഴിലാളികൾക്ക് ബോയ കെട്ടിവലിച്ചുകൊണ്ടുവരാമെന്നും പൂർണ ചെലവ് വഹിക്കാമെന്നും ഇൻസ്റ്റിറ്റ്യൂട് അറിയിച്ചിട്ടുണ്ട്.


Keywords: Kasaragod, Kerala, News, Top-Headlines, Missing, Investigation, Chennai, Technology, Sea, Issue, Malappuram, Kannur, Police, Fishermen, Information,  Weather Monitor System in Arabian Sea Missing.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia