city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടൗണിലെ മാലിന്യങ്ങള്‍ ശേഖരിച്ച് തള്ളിയത് കിണറില്‍; പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ഉടമ രംഗത്ത്, ഉപയോഗശൂന്യമായ കിണറാണെന്ന് കരുതിയാണു മാലിന്യം തള്ളിയതെന്ന വിശദീകരണവുമായി വൈസ് പ്രസിഡണ്ട്

കണ്ണൂര്‍: (www.kasargo dvartha.com 25.05.2018) ടൗണിലെ മാലിന്യങ്ങള്‍ ശേഖരിച്ച് തള്ളിയത് കിണറില്‍. പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെതിരെ പരാതിയുമായി ഉടമ രംഗത്തെത്തി. കഴിഞ്ഞ 22ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജാന്‍സി ജോണ്‍സന്റെ നേതൃത്വത്തിലുള്ള കുടുംബശ്രീ പ്രവര്‍ത്തകര്‍ തന്റെയും സഹോദരങ്ങളുടെയും കൈവശമുള്ള പുളിങ്ങോം ടൗണിനു സമീപത്തുള്ള ഭൂമിയിലെ കിണറില്‍ മാലിന്യം തള്ളിയതായാണ് വി.പി. നവാസ് പരാതിപ്പെട്ടത്.

കലക്ടര്‍ക്കും ചെറുപുഴ പഞ്ചായത്ത് സെക്രട്ടറിക്കുമാണ് ഇതുസംബന്ധിച്ച് നവാസ് പരാതി നല്‍കിയിരിക്കുന്നത്. ടൗണിലുള്ള മാലിന്യങ്ങള്‍ ശേഖരിച്ചു കിണറില്‍ തള്ളുകയായിരുന്നുവെന്നാണ് പരാതി. ഒരു ഭാഗത്തു ശുചീകരണവും മറുഭാഗത്ത് കുടിവെള്ള സ്രോതസ്സുകള്‍ മലിനപ്പെടുത്തുകയുമാണ് ചെയ്യുന്നതെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

അതേസമയം ഉപയോഗശൂന്യമായ കിണറാണെന്ന് കരുതിയാണു മാലിന്യം തള്ളിയതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാന്‍സി ജോണ്‍സണ്‍ പറഞ്ഞു. കരുതിക്കൂട്ടി ചെയ്തതല്ല. മാലിന്യം തള്ളുന്ന കാര്യം പറയാന്‍ ഫോണ്‍ വിളിച്ചിരുന്നുവെങ്കിലും കിട്ടിയില്ല. പിന്നീട് അവരെ വിളിച്ചു സംസാരിച്ചിരുന്നു. സ്ഥലമുടമ ആവശ്യപ്പെട്ടാല്‍ മാലിന്യം മാറ്റുന്നതിനു നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ടൗണിലെ മാലിന്യങ്ങള്‍ ശേഖരിച്ച് തള്ളിയത് കിണറില്‍; പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ഉടമ രംഗത്ത്, ഉപയോഗശൂന്യമായ കിണറാണെന്ന് കരുതിയാണു മാലിന്യം തള്ളിയതെന്ന വിശദീകരണവുമായി വൈസ് പ്രസിഡണ്ട്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Top-Headlines, Kannur, Kerala, News, Waste, Well, Panchayath, Vice President, Waste dumped to Well by Panchayat Vice president; complained. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia