യുവാവ് കടന്നല്‍കുത്തേറ്റു മരിച്ചു
Jun 29, 2012, 16:15 IST
കണ്ണൂര്‍: തേങ്ങപറിക്കാന്‍ പോയ യുവാവ് കടന്നല്‍കുത്തേറ്റുമരിച്ചു. തളിപ്പറമ്പ് കൂവത്തെ മണിയറമറ്റം കോളനിയിലെ പി. ബിജു എന്ന കുട്ടന്‍ (26) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ ആലക്കോട് കാപ്പിമലയിലെ തോട്ടത്തില്‍ തേങ്ങപറിക്കാന്‍ പോയതായിരുന്നു. കടന്നല്‍കുത്തേറ്റതിനെതുടര്‍ന്ന് ആലകോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലേക്ക് മാറ്റി.
രാത്രിയോടെ നില ഗുരുതരമായതിനെതുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും 10.30 ഓടെ മരിച്ചു. അജിതയാണ് ഭാര്യ. മക്കള്‍: എബിക്‌സണ്‍, എല്‍മ. സഹോദരങ്ങള്‍: ലിസി, ആലിസ്, കുഞ്ഞുമോന്‍.
Keywords: Kannur, Youth, Obituary, Wasp