ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയ വാഹനം എന്‍ഡിഎയുടെ റോഡ് ഷോയ്ക്കിടെ തല്ലി തകര്‍ത്ത സംഭവം; രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Mar 31, 2021, 16:45 IST
പയ്യന്നൂര്‍: (www.kasargodvartha.com 31.03.2021) എന്‍ ഡി എയുടെ റോഡ് ഷോയ്ക്കിടെ ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയ വാഹനം തല്ലി തകര്‍ത്ത സംഭവത്തില്‍ രണ്ട് ബി ജെ പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. കണ്ണപുരം സ്വദേശി ശ്രീരണ്‍ ദീപ്(36), പാപ്പിനിശ്ശേരിയിലെ ദീപക് (28) എന്നിവരെയാണ് ബുധനാഴ്ച പയ്യന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
മാര്‍ച് 29 ന് വൈകിട്ട് ആറ് മണിയോടടുത്തായിരുന്നു വാഹനം തകര്‍ത്ത സംഭവം നടക്കുന്നത്. പയ്യന്നൂര്‍ എടാട്ടില്‍ താമസിക്കുന്ന 29 കാരിയായ ഗര്‍ഭിണിയെയും കൊണ്ടുപോകുന്ന വാഹനത്തിന് നേരെയായിരുന്നു ആക്രമണം.
ബി ജെ പി കല്യാശ്ശേരി മണ്ഡലത്തിലെ റോഡ് ഷോയില്‍ പങ്കെടുത്ത പ്രവര്‍ത്തകരാണ് വാഹനം ആക്രമിച്ചത്. ബൈകുകളിലെത്തിയ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. ഇരുപതോളം പേര്‍ ചേര്‍ന്ന് കാര്‍ തല്ലിത്തകര്‍ക്കുകയായിരുന്നു.
Keywords: News, Kerala, State, Payyannur, Kannur, BJP, Accused, Arrest, Top-Headlines, Police, Vehicle carrying pregnant woman to hospital smashed during NDA road show; Two BJP activists arrested in Payyannur