Vande Bharat | യന്ത്ര തകരാര്‍ കാരണം വന്ദേ ഭാരത് എക്സ് പ്രസ് കണ്ണൂരില്‍ നിര്‍ത്തിയിട്ടു; താല്‍കാലികമായി പരിഹരിച്ചതോടെ യാത്ര തുടര്‍ന്നു
Jul 10, 2023, 20:26 IST
കണ്ണൂര്‍: (www.kasargodvartha.com) യന്ത്ര തകരാറിനെ തുടര്‍ന്ന് കാസര്‍കോട് - തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന്റെ യാത്ര ഒന്നര മണിക്കൂറോളം മുടങ്ങി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വൈകിട്ട് 3.25ന് എത്തിയ ട്രെയിനാണു തുടര്‍യാത്ര സാധ്യമാകാതെ ഏറെനേരം നിര്‍ത്തിയിട്ടത്. ഇതോടെ യാത്രക്കാര്‍ ദുരിതത്തിലായി.
ഒടുവില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തകരാര്‍ പരിഹരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് യാത്ര പുനരാരംഭിച്ചു. ഇലക്ട്രികല്‍ കംപ്രസറിന്റെ പ്രശ്നമാണെന്നാണ് അധികൃതര്‍ പറയുന്നത്. പുറപ്പെടേണ്ട സമയം കഴിഞ്ഞിട്ടും പോകാതിരുന്ന ട്രെയിനില്‍നിന്നു പുറത്തിറങ്ങാനാവാതെ യാത്രക്കാരും വലഞ്ഞു.
എസി ട്രെയിനായതിനാല്‍ ഡോറുകള്‍ പൂട്ടിയ നിലയിലായിരുന്നു. കടുത്ത ചൂടില്‍ വിയര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ആളുകള്‍ ടികറ്റ് എക്സാമിനറോട് പരാതിപ്പെട്ടു. അരമണിക്കൂറിനു ശേഷമാണു ഡോര്‍ തുറന്നത്. എസി ഉള്‍പെടെയുള്ളവ പ്രവര്‍ത്തിക്കുന്നില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. പിന്‍ഭാഗത്തെ എന്‍ജിന്‍ ഉപയോഗിച്ച് യാത്ര പുനഃരാരംഭിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചെങ്കിലും വീണ്ടും തകരാറിലാവുകയായിരുന്നു.
യുദ്ധകാലാടിസ്ഥാനത്തില്‍ ട്രെയിന്‍ തകരാര്‍ നന്നാക്കി യാത്ര പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് റെയില്‍വെ മെകാനികല്‍ എന്‍ജിനിയറിങ്ങ് വിഭാഗം അധികൃതര്‍. എന്നാല്‍ വന്ദേ ഭാരത് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനരികെയുള്ള ട്രാകില്‍ പിടിച്ചിട്ടത് മറ്റു ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചിട്ടില്ല.
നേരത്തെ സര്‍വീസ് തുടങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍ വന്ദേ ഭാരതില്‍ ചോര്‍ച പ്രശ്നവും അനുഭവപ്പെട്ടിരുന്നു. രണ്ട് കംപാര്‍ട് മെന്റിലെ എസി യില്‍ നിന്നാണ് വെള്ളം ഒലിച്ചിറങ്ങിയത്. കാസര്‍കോട് എംപി രാജ് മോഹന്‍ ഉണ്ണിത്താനുള്‍പ്പെടെ വന്ദേഭാരതില്‍ യാത്രക്കാരായി ഉണ്ടായിരുന്നു.
Keywords: V ande Bharat Express halted at Kannur due to mechanical failure, Kannur, News, Vande Bharat Express Train, Mechanical Failure, Passenger, Complaint, Air Condition, Ticket Examiner, Kerala.