Vande Bharat | വന്ദേഭാരത് എക്സ്പ്രസിന് കണ്ണൂരില്‍ ഉജ്ജ്വല സ്വീകരണം
Apr 17, 2023, 15:33 IST
കണ്ണൂര്‍: (www.kasargodvartha.com) ഏറ്റവും ഒടുവിലത്തെ സ്റ്റേഷനിലെത്തിയ വന്ദേഭാരത് എക്സ്പ്രസിന് കണ്ണൂരില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. തിങ്കളാഴ്ച ഉച്ചയക്ക് 12.22നാണ് വന്ദേ ഭാരത് എക്സ് പ്രസ് കണ്ണൂരിലെത്തിയത്. ബിജെപി ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ ബാന്‍ഡ് കൊട്ടിയും മധുരം വിതരണം ചെയ്തും വന്ദേഭാരതിനെ സ്വീകരിച്ചു.
ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി, ദേശീയ സമിതി അംഗം സി കെ പദ്മനാഭന്‍ ബിജെപി സംസ്ഥാന സെക്രടറി കെ രഞ്ജിത്, ജില്ലാ പ്രസിഡന്റ് എല്‍ ഹരിദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്.
എന്‍ജിന്‍ പൈലറ്റിനെ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. വന്ദേ ഭാരതിനെ സ്വീകരിക്കാന്‍ ഇരു പ്ലാറ്റ് ഫോമുകള്‍ക്കു മുന്നിലും വലിയ ജനക്കൂട്ടം കാണാമായിരുന്നു. എംവി ഗോവിന്ദന്റെ അപ്പം കൊണ്ടുപോയാല്‍ മോശമാവുമെന്ന പ്രസ്താവനയെ ട്രോളിക്കൊണ്ട് പ്രതീകാത്മകമായി കൂട്ടയില്‍ അപ്പവുമായാണ് മഹിളാമോര്‍ച പ്രവര്‍ത്തകര്‍ സ്വീകരണ പരിപാടിയിലെത്തിയത്.
ബിജെപിക്ക് പുറമേ വിവിധ സംഘടനകളും സ്വീകരണ പരിപാടിയില്‍ പങ്കെടുത്തു. വന്ദേഭാരത് എക്സ്പ്രസ് കാസര്‍കോട് വരെ നീട്ടണമെന്ന് യാത്രക്കാരുടെ സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.