വൈഭവ് സക്സേന കാസർകോട് ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റു
Jan 3, 2022, 22:52 IST
കാസർകോട്: (www.kasargodvartha.com 03.02.2022) ജില്ലാ പൊലീസ് മേധാവിയായി വൈഭവ് സക്സേന ചുമതലയേറ്റു. നേരത്തെ തിരുവനന്തപുരം സിറ്റി ഡെപ്യൂടി കമീഷനറായിരുന്നു. കാസർകോട് ജില്ലാ പൊലീസ് മേധാവിയായിരുന്ന പി ബി രാജീവിനെ കണ്ണൂർ റൂറൽ പൊലീസ് മേധാവിയായി മാറ്റി നിയമിച്ചിരുന്നു.
2016 ബാചിലെ ഐ പി എസ് ബാച് അംഗമാണ് സക്സേന. മാനന്തവാടി എ എസ് പിയായും സേവനം അനുഷ്ഠിച്ചിരുന്നു. കെ എ പി ബറ്റാലിയനിലെ കമാണ്ടൻറ് ആയും പൊലീസ് ഹെഡ്ക്വാർടേഴ്സിൽ അഡീഷനൽ ഇൻസ്പെക്ടർ ജനറലായും ജോലി ചെയ്തിരുന്നു.
2016 ബാചിലെ ഐ പി എസ് ബാച് അംഗമാണ് സക്സേന. മാനന്തവാടി എ എസ് പിയായും സേവനം അനുഷ്ഠിച്ചിരുന്നു. കെ എ പി ബറ്റാലിയനിലെ കമാണ്ടൻറ് ആയും പൊലീസ് ഹെഡ്ക്വാർടേഴ്സിൽ അഡീഷനൽ ഇൻസ്പെക്ടർ ജനറലായും ജോലി ചെയ്തിരുന്നു.
Keywords: News, Kerala, Kasaragod, District, Police-officer, Police, Thiruvananthapuram, Kannur, Vaibhav Saxena, Vaibhav Saxena taken charge as Kasaragod district police chief.
< !- START disable copy paste -->