city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മംഗളുറു - കണ്ണൂർ റൂടിൽ റിസെർവ് ചെയ്യാതെ ട്രെയിൻ സെർവീസ് ഓഗസ്റ്റ് 30 മുതൽ

മംഗളുറു: (www.kasargodvartha.com 25.08.2021) മുൻകൂട്ടി റിസെർവ് ചെയ്യാതെ യാത്ര ചെയ്യാവുന്ന പ്രത്യേക പ്രതിദിന എക്സ്പ്രസ് ട്രെയിൻ സെർവീസ് മംഗളുറു - കണ്ണൂർ റൂടിൽ ഓഗസ്റ്റ് 30ന് ആരംഭിക്കും. മറ്റൊരു അറിയിപ്പുവരെ തുടരും.

മംഗളുറു - കണ്ണൂർ റൂടിൽ റിസെർവ് ചെയ്യാതെ ട്രെയിൻ സെർവീസ് ഓഗസ്റ്റ് 30 മുതൽ

കണ്ണൂർ - മംഗളുറു സെൻട്രൽ (06477) ട്രെയിൻ രാവിലെ 7.40ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 10.55ന് മംഗളൂറിലും മംഗളുറു - കണ്ണൂർ (06478) ട്രെയിൻ വൈകുന്നേരം 5.05ന് മംഗളൂറിൽ നിന്ന് പുറപ്പെട്ട് രാത്രി 8.40ന് കണ്ണൂരിലും എത്തിച്ചേരും.

വളപട്ടണം, പാപ്പിനിശ്ശേരി, കണ്ണപുരം, പഴയങ്ങാടി, ഏഴിമല, പയ്യന്നൂർ, തൃക്കരിപ്പൂർ, ചെറുവത്തൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, ബേക്കൽ ഫോർട്, കോട്ടിക്കുളം, കാസർകോട്, കുമ്പള, ഉപ്പള, മഞ്ചേശ്വരം, ഉള്ളാൾ എന്നീ സ്റ്റേഷനുകളിൽ നിർത്തും. അതേസമയം കളനാട്, ചന്തേര, ചിറക്കൽ തുടങ്ങിയ സ്റ്റേഷനുകളിലെ സ്റ്റോപുകൾ എടുത്തുകളഞ്ഞിട്ടുണ്ട്.



Keywords: News, Top-Headlines, Train, Karnataka, Mangalore, Kannur, Payyannur, Trikaripure, Cheruvathur, Nileshwaram, Kanhangad, Kasaragod, Unreserved Train service on Mangalore - Kannur route from August 30.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia