ഉല്ലാസ് ബാബു-സബീനാ ഉല്ലാസ് ദമ്പതികളുടെ ചിത്രപ്രദര്‍ശനം 26 മുതല്‍
Jan 24, 2013, 15:28 IST
കാസര്‍കോട്: ദേശസഞ്ചാരത്തിന്റെ അനുഭവങ്ങള്‍ കാന്‍വാസില്‍ ചാലിച്ച് ചിത്രരചനാ രംഗത്ത് നവീന മാര്‍ഗം വെട്ടിത്തെളിച്ച കലാദമ്പതികളുടെ ചിത്രപ്രദര്‍ശനത്തിന് കാസര്‍കോട് വേദിയാകുന്നു. മൂര്‍ത്ത അമൂര്‍ത്ത ചിത്രങ്ങള്‍ കൊണ്ട് തങ്ങളുടെ ഭാവനയെ ചാലിച്ച് ചിത്രരചനാരംത്ത് വിസ്മയമായി മാറിയ ഉല്ലാസ് ബാബു- സബീനാ ഉല്ലാസ് എന്നിവരുടെ ചിത്രപ്രദര്‍ശനത്തിന് കാസര്‍കോട് ജെ.സി.ഐ. ആണ് ആതിഥ്യമരുളുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഷാഡോസ് എന്ന പേരിലുള്ള ചിത്രപ്രദര്‍ശനം ജനുവരി 26 മുതല്‍ 28 വരെ കാസര്‍കോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കോണ്‍ഫറസ് ഹാളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം ഏഴുമണിവരെ നടക്കും. മുന്‍സിപ്പല്‍ ചെയര്മാന് ടി.ഇ. അബ്ദുല്ല പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.
ചരിത്ര പൈതൃകങ്ങള്‍ ഉജ്വലമാക്കിയ പ്രദേശങ്ങളില്‍ നേരിട്ട് താമസിച്ച് യഥാര്‍ത്ഥ ചിത്രങ്ങള്‍ ഒപ്പിയെടുത്ത് അവ വിഷയമാക്കിയാണ് ദമ്പതികള്‍ ചിത്രരചന നടത്തുന്നത്. ഉല്ലാസ് ബാബു അമൂര്‍ത്ത ചിത്രങ്ങളിലും സബീനാ ഉല്ലാസ് മൂര്‍ത്ത ചിത്രങ്ങളിലുമാണ് ശ്രദ്ധേയരായിരിക്കുന്നത്.
ആന്ധ്ര, ഹിമാചല്‍, ആസാം, മേഘാലയ, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലാണ് ഇവര്‍ സന്ദര്‍ശിച്ചത്. കണ്ണപുരം സ്വദേശിയായ ഉല്ലാസ് ബാബുവും, പാപ്പിനിശേരി സ്വദേശിനിയായ സബീനയും ഇപ്പോള്‍ താളിപ്പടുപ്പിലാണ് താമസിക്കുന്നത്.
സബീന 1987 ല്‍ കോഴിക്കോടുവെച്ചും, 1988 ല്‍ കൊല്ലത്തുവെച്ചും നടന്ന സ്കൂള്‍ കലോത്സവത്തില്‍ കലാതിലകമായിരുന്നു. നൃത്തയിനങ്ങളില്‍ മത്സരിക്കാതെയാണ് ഈ നേട്ടം കരസ്ഥമാക്കിയത്.കോഴിക്കോട് യൂനിവേര്‍സല്‍ ആര്‍ട്സ് നടത്തിവരുന്ന ചിത്രരചനാ മത്സരത്തില്‍ രണ്ടുതവണ ഏറ്റവും നല്ല ചിത്രകാരിക്കുള്ള സ്വര്‍ണമെഡല്‍ നേടിയിട്ടുണ്ട്.
ഇപ്പോള്‍ കണ്ണൂര്‍ ആര്.ടി.ഒ.ഓഫീസില്‍ യു.ഡി.ക്ലാര്‍ക്കായി ജോലിചെയ്യുന്നു.അച്ഛന് നാരായണന് നലവടത്ത് ടാഗോര്‍ വിദ്യാനികേതനിലെ ചിത്രകലാ അധ്യാപകനായിരുന്നു. അമ്മ നളിനി.
ഉല്ലാസ് ബാബു ഇതിനുമുമ്പ് രണ്ടുതവണകളിലായി സ്വന്തം ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തിയിട്ടുണ്ട. ഫോട്ടോഗ്രാഫിയില്‍ അതീവ തല്പരനായ ഇദ്ദേഹം ഇപ്പോള്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഗണിതശാസ്ത്ര അധ്യാപകനാണ്.
അഴീക്കോട് ഹൈസ്കൂള്‍ അധ്യാപകനായിരുന്ന കെ.പി.അച്ചുതന്റെയും കെ.വി.സതിയുടെയും മകനാണ്. അബ്സ്ട്രാക്ട് ഫോട്ടോ പ്രദര്‍ശനം കൂടി നടത്താനുള്ള തയ്യാറെടുപ്പിലാണ്. മൂത്ത മകള്‍ ദിയ മഡോണ എ.യു.പി.സ്കൂളില്‍ അഞ്ചാംക്ലാസിലും, ഇളയകുട്ടി തേജ യു.കെ.ജി.യിലും പഠിക്കുന്നു.
വാര്‍ത്താസമ്മേളനത്തില്‍ ജെ.സി.ഐ.പ്രസിഡന്റ് ടി.എം.അബ്ദുല്‍ മഹ്റൂഫ്, ട്രഷറര്‍ മുഹമ്മദ് ചേരൂര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Ullas, Sabeena Ullas,Photo, Exhibition, Kasaragod, Press meet, School, Conference, Inaguration, Karnataka, Natives, Kannur, Kerala.