താജുല്‍ ഉലമ മൂന്നാം ഉറൂസ് മുബാറക്ക് ഡിസംബര്‍ 29, 30, 31 തിയ്യതികളില്‍
Nov 22, 2016, 11:32 IST
എട്ടിക്കുളം: (www.kasargodvartha.com 22.11.2016) താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍ റഹ് മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെ മൂന്നാം ഉറൂസ് മുബാറക്ക് ഡിസംബര്‍ 29, 30, 31 തിയ്യതികളില്‍ നടത്താന്‍ താജുല്‍ ഉലമ എജുക്കേഷന്‍ സെന്റര്‍ യോഗം തീരുമാനിച്ചു. വര്‍ക്കിംഗ് പ്രസിഡണ്ട് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ മദനി അല്‍ബുഖാരി അധ്യക്ഷത വഹിച്ചു.
സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ പ്രാര്‍ത്ഥന നടത്തി. പരിപാടിയുടെ വിജയത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരണ കണ്‍വെന്‍ഷന്‍ നവംബര്‍ 28ന് പയ്യന്നൂര്‍ സ്റ്റിക്ക് ഹൗസ് ഓഡിറ്റോറിയത്തില്‍ നടക്കും.
എ ബി സുലൈമാന്‍ മാസ്റ്റര്‍, അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, യൂസുഫ് ഹാജി പെരുമ്പ, ഹാരിസ് ഹാജി മാട്ടൂല്‍, എസ്പി ഉമര്‍ ഹാജി, മുഹ് യുദ്ദീന്‍ സഖാഫി മുട്ടില്‍, സിറാജ് ഇരുവേരി, മുഹമ്മദ് കുഞ്ഞി മൗലവി പരിയാരം, ഇബ്രാഹിം എട്ടിക്കുളം എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

Keywords: kasaragod, Kerala, Uroos, payyannur, Kannur, Meeting, Thajul Ulama Ullal Thangal, Kura Thangal.