city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Priya Varghese | വീണ്ടും നിയമകുരുക്കില്‍ പ്രിയാ വര്‍ഗീസ്: യുജിസി വാദമുഖങ്ങള്‍ സര്‍കാരിനും തിരിച്ചടിയായി

കണ്ണൂര്‍: (www.kvartha.com) ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വിധി അനുകൂലമായെങ്കിലും വീണ്ടും നിയമകുരുക്കില്‍ പ്രിയാ വര്‍ഗീസ്. കണ്ണൂര്‍ സര്‍വകലാശാല നീലേശ്വരം കാംപസില്‍ മലയാളം അസോസിയേറ്റഡ് പ്രൊഫസറായി ചുമതലയേല്‍ക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് മതിയായ അധ്യാപന പരിചയമില്ലാത്ത പ്രിയാ വര്‍ഗീസിന്റെ നിയമനം തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന എതിര്‍വാദവുമായി യുനിവേഴ്‌സിറ്റി ഗ്രാന്റ് സ് കമിഷന്‍(UGC) സുപ്രീം കോടതിയില്‍ നിയമ പോരാട്ടത്തിനിറങ്ങിയത്. ഇതോടെ പ്രിയാ വര്‍ഗീസിന്റെ നിയമനവും ത്രിശങ്കുവിലായി.

കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയാ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരെ യുജിസി സുപ്രീംകോടതിയില്‍ നിയമ പോരാട്ടത്തിനിറങ്ങിയതോടെ വിവാദങ്ങള്‍ക്ക് രാഷ്ട്രീയ മാനങ്ങള്‍ക്ക് പുറമോ അകാഡമിക് നൈനികതയും ഉയര്‍ന്നുവന്നിരിക്കുകയാണ്.

ഹൈകോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് യുജിസി ഹര്‍ജി നല്‍കിയിട്ടുള്ളത്. ഹൈകോടതി വിധി യുജിസി റെഗുലേഷന് എതിരാണെന്നും യുജിസി ചട്ടത്തില്‍ നിഷ്‌കര്‍ഷിക്കുന്ന എട്ട് വര്‍ഷത്തെ അധ്യാപന പരിചയത്തില്‍ പഠനേതര ജോലികള്‍ കണക്കാക്കാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ ഹര്‍ജി വന്നാല്‍ തന്റെ വാദവും കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയ വര്‍ഗീസ് മുന്‍കൂര്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

പ്രിയാ വര്‍ഗീസിന് നിയമനത്തിന് യോഗ്യത ഉണ്ടെന്ന് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് കണ്ടെത്തിയിരുന്നു. എന്നാല്‍ ഹൈകോടതിയുടെ ഈ വിധി 2018-ലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവും ആയി ബന്ധപ്പെട്ട ചട്ടത്തിലെ വകുപ്പ് തന്നെ അപ്രസക്തമാക്കുമെന്നാണ് യുജിസി നിലപാട്.

Priya Varghese | വീണ്ടും നിയമകുരുക്കില്‍ പ്രിയാ വര്‍ഗീസ്: യുജിസി വാദമുഖങ്ങള്‍ സര്‍കാരിനും തിരിച്ചടിയായി

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് ആവശ്യമായ അധ്യാപക പരിചയം ഇല്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പ്രിയാ വര്‍ഗീസ് നല്‍കിയ അപീലിലാണ് ഹൈകോടതി അനുകൂല വിധി പുറപ്പെടുവിച്ചത്. ഗവേഷണ കാലയളവും സ്റ്റുഡന്റ്‌സ് സര്‍വിസ് ഡയറക്ടര്‍ സേവനകാലയളവും അധ്യാപക പരിചയമായി കണക്കാക്കാമെന്ന് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചിരുന്നു. ഇതിനെതിരെ യുജിസി തന്നെ രംഗത്തുവന്നത് മുഖ്യമന്ത്രിയുടെ പ്രെവറ്റ് സെക്രടറി കെകെ രാഗേഷിന്റെ ഭാര്യയായ പ്രിയാ വര്‍ഗീസിനും തിരിച്ചടിയായി മാറിയിരിക്കുകയാണ്.

Keywords:  UGC moves SC against Kerala HC order on Priya Varghese's appointment, Kannur, News, Education, Kannur University, High Court, Supreme Court, UGC, Appointment, Kerala. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia