city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാലയില്‍ യുഡിഎഫ് ഒറ്റകെട്ടായി പ്രവര്‍ത്തിക്കും: ഉപതെരഞ്ഞെടുപ്പില്‍ കാത്തിരിക്കുന്നത് വമ്പന്‍ വിജയമെന്നും ഉമ്മന്‍ചാണ്ടി

കണ്ണൂര്‍: (www.kasargodvartha.com 28.08.2019) പാലാ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഒറ്റകെട്ടായി പ്രവര്‍ത്തിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മാണിസാര്‍ മത്സരിച്ച കഴിഞ്ഞ തെരഞ്ഞെടുപ്പിക്കോള്‍ വലിയ ഭൂരിപക്ഷത്തില്‍പാലയില്‍ യു.ഡി.എഫ് ജയിക്കും. പാല അടക്കം ആറ് ഉപതിരഞ്ഞെടുപ്പുകള്‍ക്കും യു.ഡി.എഫ് സജ്ജമാണ്. പാലാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസ് എമ്മിലുണ്ടായ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍, മാണി ഗ്രൂപ്പ് ആവശ്യപ്പെട്ടാല്‍ പ്രശ്ന പരിഹാരത്തിന് കോണ്‍ഗ്രസ്സ് ഇടപെടുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

പാലയില്‍ യുഡിഎഫ് ഒറ്റകെട്ടായി പ്രവര്‍ത്തിക്കും: ഉപതെരഞ്ഞെടുപ്പില്‍ കാത്തിരിക്കുന്നത് വമ്പന്‍ വിജയമെന്നും ഉമ്മന്‍ചാണ്ടി

ഉപതെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും സ്ഥാനാര്‍ത്ഥിയെച്ചൊല്ലി തര്‍ക്കം തുടരുന്ന കേരളാ കോണ്‍ഗ്രസ് എം വിഭാഗങ്ങളോട്, പരസ്പരം പോരടിച്ച് വിജയ സാധ്യതക്ക് മങ്ങലേല്‍പ്പിക്കരുതെന്ന് നേരത്തെ യു.ഡി.എഫ് യോഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ടു ദിവസത്തിനകം പി.ജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും പ്രശ്നത്തില്‍ സമവായമുണ്ടാക്കണമെന്നും തിങ്കളാഴ്ച യു.ഡി.എഫ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, തങ്ങള്‍ക്കിടയില്‍ സമവായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്ന് പി.ജെ ജോസഫ് പിറ്റേദിവസം വ്യക്തമാക്കി. പൊതു സമ്മതനായ സ്ഥാനാര്‍ഥിയാകും പാലായില്‍ യു.ഡി.എഫിനു വേണ്ടി മത്സരിക്കുകയെന്നും ജോസഫ്് തുറന്നുപറഞ്ഞിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  news, kasaragod, Kerala, Top-Headlines, Kannur, Politics, UDF, by-election, UDF Will win in by election says oommen chandy

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia