യു ഡി എഫ് ഉത്തരമേഖലാ ജാഥ പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും
Feb 3, 2017, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 03.02.2017) ഫെബ്രുവരി 13ന് കാസര്‍കോട്ട് നിന്നും ആരംഭിക്കുന്ന യു ഡി എഫ് ഉത്തരമേഖലാ ജാഥ മുസ്‌ലിം ലീഗ് ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി കെ കുഞ്ഞിലിക്കുട്ടി ഉദ്ഘാടനം ചെയ്യും. സി എം പി നേതാവ് സി എ അജീറാണ് ജാഥാ ഉപനായകന്‍. ജാഥാംഗങ്ങളായ പി കെ ഫിറോസ്, പി എം സുരേഷ് ബാബു, മുന്‍ മന്ത്രി കെ പി മോഹനന്‍, കേരള കോണ്‍ഗ്രസ് നേതാവ് കെ എ ഫിലിപ്പ് സംബന്ധിക്കും.
കാസര്‍കോട്ടെ ഉദ്ഘാടനം കഴിഞ്ഞ് മഞ്ചേശ്വരത്ത് സ്വീകരണം. രാത്രി കാസര്‍കോട്ട് വിശ്രമം. 14ന് രാവിലെ 10 മണിക്ക് ഉദുമ, രണ്ട് മണി വെള്ളരിക്കുണ്ട് എന്നിവിടങ്ങളിലെ സ്വീകരണ ചടങ്ങിന് ശേഷം അഞ്ചുമണിക്ക് തൃക്കരിപ്പൂരില്‍ സമാപിക്കും. കാസര്‍കോട് നിന്നും ചന്ദ്രഗിരി റൂട്ടിലൂടെയാണ് ജാഥ യാത്രതിരിക്കുന്നത്. 15ന് രാവിലെ കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും.
ജാഥ വിജയിപ്പിക്കണമെന്ന് യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല അഭ്യര്‍ത്ഥിച്ചു. യു ഡി എഫിലെ മുഴുവന്‍ ഘടക പാര്‍ട്ടികളും അവരവരുടെ പാര്‍ട്ടി ബാനറുകളില്‍ പ്രവര്‍ത്തകരെ സംഘടിപ്പിച്ച് ജാഥയായി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിച്ചേരും. കോണ്‍ഗ്രസ് ജാഥ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നും മുസ്‌ലിം ലീഗ് ജാഥ പുലിക്കുന്നില്‍ നിന്നും ആരംഭിച്ച് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഗമിക്കും.
Keywords: Kasaragod, Kerala, UDF, Rally, Inauguration, Muslim-league, Congress, Manjeshwaram, Vellarikundu, Kannur, P K Kunjalikkutty, U D F Rally will be inaugurated by P K Kunjalikkutty.