ബൈക്ക് മരത്തിലിടിച്ച് രണ്ട് യുവാക്കള്‍ മരണപ്പെട്ടു
Oct 18, 2020, 14:01 IST
കണ്ണൂര്‍: (www.kasargodvartha.com 18.10.2020) ബൈക്ക് മരത്തിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൂത്തുപറമ്പ ചിറ്റാരിപറമ്പ് ചുണ്ടയിലാണ് സംഭവം. കൈതേരി ആറങ്ങാട്ടേരി സ്വദേശികളായ അതുല്‍ (21), സാരംഗ് (22) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാത്രിയോടെയാണ് അപകടം നടന്നതെങ്കിലും ഞായറാഴ്ച്ച പുലര്‍ച്ചെയാണ് മൃതദേഹം പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഒരാളുടെ മൃതദേഹം തോട്ടിലും, മറ്റൊരാളുടെ മൃതദേഹം സമീപത്തെ പറമ്പിലുമായാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Keywords: Kannur, news, Kerala, Bike-Accident, Death, Bike, Top-Headlines, Two youth dead in a bike accident