കടുവയിറങ്ങി രണ്ടാഴ്ച പിന്നിട്ടിട്ടും തിരിഞ്ഞ് നോക്കാതെ വനംവകുപ്പ്; ആശങ്കയോടെ നാട്ടുകാര്‍
Dec 8, 2020, 12:53 IST
കണ്ണൂര്‍: (www.kasargodvartha.com 08.12.2020) കടുവയിറങ്ങി രണ്ടാഴ്ച പിന്നിട്ടിട്ടും തിരിഞ്ഞ് നോക്കാതെ വനം വകുപ്പ്. മണിക്കടവ് ചേരിമാവ് പ്രദേശത്താണ് കടുവയെ കണ്ടതായി നാട്ടുകാര്‍ പറയുന്നത്. മാത്രമല്ല പ്രദേശവാസിയുടെ വളര്‍ത്തു പട്ടിയെ കടുവ കടിച്ച് കൊന്നതായും പറയുന്നു. എന്നാല്‍ വനംവകുപ്പിനെ വിവരം അറിയിച്ചിട്ടും ഉദ്യോഗസ്ഥര്‍ തിരിഞ്ഞ് നോക്കിയില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കടുവാ പേടി കാരണം കുട്ടികളെ പുറത്ത് ഇറക്കുന്നതിനും ജോലിക്ക് പോകുന്നതിനും ജനങ്ങള്‍ മടിക്കുകയാണ്. സമീപത്തുള്ള കാടുപിടിച്ച് കിടക്കുന്ന സ്ഥലത്ത് നിന്നാണ് കടുവ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയതെന്നാണ് സംശയിക്കുന്നത്. ജനങ്ങളുടെ ആശങ്കയും ഭയവും അകറ്റാന്‍ വനംവകുപ്പ് എത്രയും പെട്ടന്ന് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Keywords: Kannur, Kerala, News, Top-Headlines, Tiger, Forest, Natives, Dog, Forest Department, Two weeks after the tiger landed, the forest department did not look back; Concerned natives.
< !- START disable copy paste -->