ഒരു കോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു പേര്‍ പിടിയില്‍
Mar 14, 2018, 12:57 IST
ഇരിട്ടി: (www.kasargodvartha.com 14/03/2018) ഇരിട്ടിയില്‍ രേഖകളില്ലാതെ കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്നു ഒരു കോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍. ഇരിട്ടി വയത്തൂര്‍ കാലാങ്കിയിലെ കുളങ്ങര വീട്ടില്‍ സോണി(40), നിലമ്പൂര്‍ കല്ലേപ്പാടം തൊട്ടിപ്പറമ്പ്വീട്ടില്‍ മുഹമ്മദ് അന്‍ഷാദ്(40) എന്നിവരെയാണ് ഇരിട്ടി പോലീസ് പിടികൂടിയത്.
ഇരിട്ടി എസ്ഐ പി.സി.സഞ്ജയ്കുമാര്‍,ജൂണിയര്‍ എസ്ഐ രഞ്ജിത്ത്, എഎസ്ഐ ബെനഡിക്ട് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ബുധനാഴ്ച രാവിലെ കുന്നോത്ത് വെച്ച് എസ്ഐയുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് കര്‍ണാടകയില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന രണ്ട് ബസ്സുകളില്‍ നിന്നായാണ് പണം പിടിച്ചെടുത്തത്. ഇരിട്ടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Kerala, Top-Headlines, Arrest, Police, Vehicle, Police-station, Two people have been detained with Hawala money of Rs 1 crore