നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി രണ്ട് മരണം
Mar 3, 2018, 14:13 IST
കണ്ണൂര്‍:(www.kasargodvartha.com 03/03/2018) ദേശീയപാതയില്‍ കാര്‍ നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി രണ്ട് പേര്‍ മരിച്ചു. ശനിയാഴ്ച്ച രാവിലെ 7.30നാണ് അപകടം നടന്നത്. രാവിലെ കണ്ണൂരിലേക്ക് പോകാന്‍ ബസ് കാത്തു നിന്ന അബ്ദുല്‍ ഖാദര്‍ (58), ട്യൂഷന്‍ ക്ലാസിന് പോകാനിറങ്ങിയ പി പി അഫ്റ (17 ) എന്നിവരാണ് മരിച്ചത്. കണ്ണപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ മാങ്ങാട് രജിസ്റ്റര്‍ ഓഫീസിന് മുന്നിലെ ബസ് സ്റ്റോപ്പിലാണ് നാടിനെ നടുക്കിയ ദുരന്തം. അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ബസ് കാത്തു നിന്ന രണ്ടു പേരെ ഇടിച്ച് അടുത്തുണ്ടായിരുന്ന ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് നില്‍ക്കുകയായിരുന്നു.
ധര്‍മ്മടം സ്വദേശിയുടെ കാറാണ് അപകടത്തിന് ഇടയാക്കിയതെന്ന് പോലീസ് പറയുന്നു. അപകടം പതിവായ റോഡിലൂടെ കാര്‍ അമിതവേഗതയില്‍ വന്നതാകാനാണ് സാദ്ധ്യതയെന്നാണ് നിഗമനം. അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Kerala, Top-Headlines, Accident, Death, Obituary, Car, Police, Deadbody, Hospital, Medical College,Two killed in car crash
Keywords: News, Kannur, Kerala, Top-Headlines, Accident, Death, Obituary, Car, Police, Deadbody, Hospital, Medical College,Two killed in car crash