city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; രണ്ടു പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: (www.kasargodvartha.com 25.01.2020) ഇരിട്ടിക്കടുത്തെ ഉളിക്കല്‍ വയത്തൂര്‍ കാലിയാര്‍ ക്ഷേത്രയൂട്ട് മഹോത്സവത്തിന്റെ ഭാഗമായി നടന്ന താലപ്പൊലി ഘോഷയാത്രയ്ക്കിടെ ആന ഇടഞ്ഞു. ആന പുറത്തിരുന്ന രണ്ടു പേര്‍ക്ക് വീണു പരിക്കേറ്റു. സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്ത താലപ്പൊലി ഘോഷയാത്രയുടെ ഏറ്റവും പിറകിലായാണ് ആനയെ എഴുന്നെള്ളിച്ചിരുന്നത്. പ്രവിത്താനം വേണാട്ട് മറ്റത്തില്‍ ഗോപാലന്‍ എന്ന ആനയാണ് ഇടഞ്ഞത്.

പരിക്കേറ്റവരില്‍ വീരാജ് പേട്ട സുഹാസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ഉളിക്കല്‍ നഗരത്തിനു സമീപമുള്ള എസ്എന്‍ഡിപി മന്ദിരത്തിനു സമീപത്തുനിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. തുടര്‍ന്ന് വെള്ളിയാഴ്ച്ച രാത്രി നഗരത്തിലൂടെ കടന്നുപോയ ഘോഷയാത്ര അമ്പലത്തിന് സമീപം എത്തിയപ്പോഴാണ് ആന പരാക്രമം തുടങ്ങിയത്. ഇതു മുന്‍കൂട്ടി മനസിലാക്കിയ ആന പാപ്പാന്‍മര്‍ മുന്‍കരുതലെന്ന നിലയ്ക്ക് ആനയ്ക്ക് കൂച്ചുവിലങ്ങിട്ട് അധിക ദൂരം ഓടാന്‍ കഴിഞ്ഞില്ല. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ അനുനയിപ്പിച്ചത്.

ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; രണ്ടു പേര്‍ക്ക് പരിക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords:  Kannur, News, Kerala, Religion, Injured, Temple, Temple fest, Top-Headlines, Elephant, Violence, Two injured in elephant violence in Kannur

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia