കണ്ണൂരില്‍ പിടിയിലായ രണ്ടംഗസംഘം കാസര്‍കോട് ജില്ലയിലെ കവര്‍ച്ചാകേസുകളിലും പ്രതികള്‍; പണം ചിലവിട്ടത് ആഢംബരജീവിതത്തിന്
May 16, 2017, 15:57 IST
കാസര്‍കോട്: (www.kasargodvartha.com 16/05/2017) കണ്ണൂരില്‍ തിങ്കളാഴ്ച പോലീസ് പിടിയിലായ രണ്ടംഗ കവര്‍ച്ചാസംഘം കാസര്‍കോട് ജില്ലയിലെ കവര്‍ച്ചാകേസുകളിലും പ്രതികള്‍. ഇരിട്ടി മീത്തലെ പുന്നാട് സനീഷ്‌നിവാസില്‍ പി കെ സജേഷ്(30), മട്ടന്നൂര്‍ മരുതായി നഞ്ചടത്ത് ഹൗസില്‍ കെ വിജേഷ്(30) എന്നിവരെയാണ് കണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കാസര്‍കോട്, കാഞ്ഞങ്ങാട്, ചന്തേര പോലീസ് സ്‌റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കവര്‍ച്ചാകേസുകള്‍ നിലവിലുള്ളതായി പോലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായി. കണ്ണൂര്‍ ടൗണ്‍, എടക്കാട്, തളിപ്പറമ്പ്, കണ്ണപുരം, പരിയാരം, ഗോവ പോലീസ് സ്‌റ്റേഷനുകളിലും ഇവര്‍ക്കെതിരെ കേസുകളുണ്ട്. മുപ്പതോളം കവര്‍ച്ചാകേസുകളില്‍ സജേഷും വിജേഷും പ്രതികളാണ്.
കണ്ണൂര്‍ തായത്തെരുവില്‍വെച്ചാണ് രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. തായത്തെരുവിലെ മുഹമ്മദ് മുക്താറിന്റെ പൂട്ടിയിട്ട വീട്ടില്‍ നിന്നും മൂന്നുപവന്‍ സ്വര്‍ണാഭരണങ്ങളും 5000 രൂപയും രണ്ട് റാഡോ വാച്ചുകളും കവര്‍ന്ന കേസിലാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.
വീട്ടിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പുറത്തുപോയ സമയത്താണ് കവര്‍ച്ച നടന്നത്. മംഗളൂരു മുതല്‍ കോഴിക്കോട് വരെയുള്ള റെയില്‍വെ സ്‌റ്റേഷനുകളില്‍ താവളമടിച്ചാണ് ഇവര്‍ കവര്‍ച്ചകള്‍ ആസൂത്രണം ചെയ്തിരുന്നത്. കവര്‍ച്ച നടത്തേണ്ട വീടുകള്‍ നേരത്തെ കണ്ടുവെക്കുകയെന്നതാണ് ഇവരുടെ രീതി. സമ്പന്നരുടെ വീടുകളില്‍ മാത്രമേ മോഷണത്തിനിറങ്ങുകയുള്ളൂ.
ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ച് അതില്‍ യാത്ര ചെയ്താണ് സജേഷും വിജേഷും കവര്‍ച്ച നടത്താന്‍ പോകാറുള്ളത്. ആവശ്യം കഴിഞ്ഞാല്‍ വാഹനങ്ങള്‍ എവിടെയെങ്കിലും ഉപേക്ഷിക്കും. വീടുകളില്‍ നിന്നും കൊള്ളയടിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ തിരുച്ചിറപ്പള്ളിയിലാണ് വില്‍പ്പന നടത്താറുള്ളത്. ക്ഷേത്രങ്ങളിലും പള്ളികളിലും കവര്‍ച്ച നടത്തുന്നതിനോട് രണ്ടുപേര്‍ക്കും താത്പര്യമില്ല.
എന്നാല്‍ ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് കവര്‍ച്ച നടത്താറുണ്ട്. കവര്‍ച്ച ചെയ്യുന്ന സാധനങ്ങള്‍ വില്‍പ്പന നടത്തി കിട്ടുന്ന പണം കൊണ്ട് ആഡംബരജീവിതമാണ് സജേഷും വിജേഷും നയിച്ചിരുന്നത്. വിലകൂടിയ മദ്യവും ഭക്ഷണവും കഴിക്കാനാണ് കൂടുതലായും പണം ഉപയോഗിക്കുന്നത്. കവര്‍ച്ച നടത്താന്‍ കയറുന്ന വീടുകളില്‍ സാഹചര്യം അനുകൂലമെങ്കില്‍ അവിടെ നിന്നും ഭക്ഷണം പാചകം ചെയ്ത് കഴിക്കുന്നതും രണ്ടുപേരുടെയും ശീലമാണ്.
എട്ടുവര്‍ഷത്തോളമായി രണ്ടുപേരും മോഷണ രംഗത്തുണ്ട്. വിജേഷ് കഴിഞ്ഞ ആഗസ്തിലാണ് ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. മാസങ്ങള്‍ക്കുശേഷം സജേഷും പുറത്തിറങ്ങി. മോഷണക്കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ചാണ് രണ്ടുപേരും പരിചയപ്പെട്ടത്. ഒന്നരവര്‍ഷം മുമ്പ് പുറത്തിറങ്ങിയ ശേഷം ഇവര്‍ ഒന്നിച്ചുതാമസം ആരംഭിക്കുകയായിരുന്നു.
മറ്റൊരു മോഷ്ടാവും ഇവര്‍ക്കൊപ്പം കൂടി. വര്‍ഷങ്ങളോളമായി വീട്ടുകാരുമായി ബന്ധമില്ലാത്ത ഇവര്‍ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും ഒരുമിച്ചാണെന്ന് പോലീസ് പറഞ്ഞു.കാസര്‍കോട് ജില്ലയില്‍ സമീപകാലത്തുനടന്ന വീടുകവര്‍ച്ചകളുമായി സജേഷിനും വിജേഷിനും ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇരുവരെയും കണ്ണൂര്‍ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. പ്രതികളെ ഇവിടത്തെ കവര്‍ച്ചാകേസുകളില്‍ കസ്റ്റഡിയില്‍ കിട്ടാന്‍ കാസര്‍കോട്, ഹൊസ്ദുര്‍ഗ്, ചന്തേര പോലീസ് സ്‌റ്റേഷനുകളിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹരജി നല്‍കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, News, Arrest, Accuse, Robbery-case, Kannur, Police, Life, Luxury, Two accused held in Kannur; Involved in robbery cases at Kasaragod.