ട്രെയിനില്‍ മദ്യപിക്കുന്നതിനിടെ മദ്യത്തുള്ളികള്‍ സഹയാത്രക്കാരന്റെ ദേഹത്ത് വീണു; ചോദ്യം ചെയ്തതില്‍ പ്രകോപിതനായയാൾ സഹയാത്രക്കാരനെ കുത്തി, പ്രതിയെ പിടികൂടി പോലീസിലേല്‍പിച്ചു
Sep 28, 2018, 11:55 IST
കണ്ണൂര്‍: (www.kasargodvartha.com 28.09.2018) ട്രെയിനില്‍ മദ്യപിക്കുന്നതിനിടെ മദ്യത്തുള്ളികള്‍ സഹയാത്രക്കാരന്റെ ദേഹത്ത് വീണു. ഇത് ചോദ്യം ചെയ്തതില്‍ പ്രകോപിതനായ പ്രതി സഹയാത്രക്കാരനെ കുത്തിപ്പരിക്കേല്‍പിച്ചു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ പിന്നീട് മറ്റു യാത്രക്കാര്‍ ചേര്‍ന്ന് പിടികൂടി റെയില്‍വേ പോലീസിനെ ഏല്‍പിച്ചു. മംഗളൂരു-ചെന്നൈ മെയിലില്‍ വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.
കോഴിക്കോട് കടലുണ്ടി നഗരം സ്വദേശി സി സെയ്തലവിക്കാണ് (58) കുത്തേറ്റത്. പരിക്കേറ്റ സെയ്തലവിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട് ശങ്കരപുരം പുതുപ്പേട്ടൈ ഗോവിന്ദനാണ് (53) കുത്തിയത്. ട്രെയിന്‍ കണ്ണൂര്‍ വിട്ട ശേഷമാണ് സംഭവങ്ങളുടെ തുടക്കം. ജനറല്‍ കംപാര്‍ട്ട്‌മെന്റിലെ ലഗേജ് റാക്കിലിരുന്നു ഗോവിന്ദന്‍. മദ്യപിക്കുന്നതിനിടെ താഴെ സീറ്റില്‍ ഇരിക്കുകയായിരുന്ന സെയ്തലവിയുടെ ദേഹത്ത് മദ്യത്തുള്ളികള്‍ വീണു. ഇതു ചോദ്യം ചെയ്ത സെയ്തലവിയെ ഗോവിന്ദന്‍ കത്തിയെടുത്തു കുത്തുകയായിരുന്നു.
വലതു കൈപ്പത്തിക്ക് ആഴത്തില്‍ മുറിവേറ്റു. ഉടനെ സഹയാത്രികര്‍ ചേര്‍ന്ന് അക്രമിയെ പിടികൂടി. തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ ഇറക്കാനുള്ള ശ്രമത്തെ അക്രമി ചെറുത്തു. പിന്നീട് യാത്രക്കാര്‍ ബലമായി പിടിച്ചിറക്കി ആര്‍പിഎഫിനെ ഏല്‍പിക്കുകയായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ 12 മിനിറ്റ് വൈകിയാണ് യാത്ര തുടര്‍ന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kannur, Top-Headlines, Crime, Train passenger stabbed by Drunkard
< !- START disable copy paste -->