പുലിയുടെ ജഡം കണ്ടെത്തി
Jan 4, 2018, 16:49 IST
കൊട്ടിയൂര്‍:(www.kasargodvartha.com 04/01/2018) നെല്ലിയോടില്‍ ചത്തഴുകിയ നിലയില്‍ പുലിയുടെ ജഡം കണ്ടെത്തി. പാറയില്‍ കവലയ്ക്കു സമീപം മലയില്‍ ജോഷ്വയുടെ കൃഷിയിടത്തിനടുത്തുള്ള തോട്ടിന്‍കരയിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്. അഞ്ചുവയസ്സുള്ള ആണ്‍പുലിയുടേതാണ് ജഡം.
കൃഷിയിടത്തിലെ കാടുവെട്ടി ചെന്നപ്പോഴാണ് ജഡം കണ്ടത്. തുടര്‍ന്ന് ഡിഎഫ്ഒയെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡി എഫ് ഒ സുനില്‍ പാമടിയുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനകള്‍ പൂര്‍ത്തീകരിച്ചു ജഡത്തിന്റെ അവശിഷ്ടങ്ങള്‍ കത്തിച്ചു. ജഡത്തിന് രണ്ടാഴ്ചയിലധികം പഴക്കമുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ആറുമാസത്തിനിടയില്‍ രണ്ടാമത്തെ പുലിയുടെ ജഡമാണ് കണ്ടെത്തുന്നത്. ഏതാനും മാസം മുമ്പ് നെടുംപൊയില്‍ മാനന്തവാടി റോഡരികിലും പുലിയുടെ ജഡം കണ്ടെത്തിയിരുന്നു. ഇതോടെ മലയോരമേഖലയില്‍ പുലിയും കടുവയും ധാരാളമുണ്ടെന്നു വ്യക്തമായി. ഇത് നാട്ടുകാരില്‍ ഭീതി പടര്‍ത്തിയിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Top-Headlines, Tiger, DFO, Forest officers, Tiger's flesh is found