കാസര്‍കോട് സ്വദേശിയുള്‍പെടെ 3 പേര്‍ കവര്‍ച്ചാക്കേസില്‍ കണ്ണൂരില്‍ അറസ്റ്റില്‍
Jul 13, 2020, 13:10 IST
കണ്ണൂര്‍: (www.kasargodvartha.com 13.07.2020) കാസര്‍കോട് സ്വദേശിയുള്‍പെടെ 3 പേര്‍ കവര്‍ച്ചാക്കേസില്‍ കണ്ണൂരില്‍ അറസ്റ്റിലായി. നഗരത്തില്‍ ക്ഷേത്രത്തിലടക്കം മൂന്നിടത്ത് കവര്‍ച്ച നടത്തിയ കേസില്‍ ഉപ്പള സ്വദേശി മുഹമ്മദ് ഷരീഫ് (42), ചിറക്കല്‍ സ്വദേശി കെ.പി ജിതേഷ് (44), കാട്ടാമ്പള്ളി സ്വദേശി മനോജ് (41) എന്നിവരെയാണ് ടൗണ്‍ എസ് ഐ ബി എസ് ഭാവിഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
പിള്ളയാര്‍ കോവിലിലെ മേശവലിപ്പില്‍ നിന്ന് 2100 രൂപയാണ് കവര്‍ന്നത്. പഴയ ബസ് സ്റ്റാന്‍ഡിലെ ഗോള്‍ഡന്‍ ഫൂട്ട്വേറില്‍ നിന്ന് 5,200 രൂപയും ബാഗ്, ഷൂ, ബെല്‍ട്ട് എന്നിവയും കവര്‍ന്നു. പഴയ ബസ് സ്റ്റാന്‍ഡിലെ കോട്ടന്‍ ഷോപ്പില്‍ നിന്ന് 1500 രൂപയും വസ്ത്രങ്ങളും മോഷ്ടിച്ചതായും പോലീസ് പറഞ്ഞു. സംഘത്തില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നതായും രണ്ടുപേരെ കിട്ടാനുണ്ടെന്നും പോലീസ് അറിയിച്ചു.
Keywords: Kannur, Kerala, news, Robbery, case, kasaragod, arrest, Three persons, including a Kasargod resident arrested in a robbery case in Kannur