നിര്‍ത്തിയിട്ട ഓട്ടോയിലേക്ക് അമിത വേഗതയില്‍ വന്ന കാറിടിച്ച് കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്ക്ക് പരിക്ക്
Jan 10, 2019, 16:31 IST
പയ്യന്നൂര്‍: (www.kasargodvartha.com 10.01.2019)നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്ക് അമിത വേഗതയില്‍ വന്ന കാറിടിച്ച് ഓട്ടോയിലുണ്ടായിരുന്ന മൂന്ന് പേര്ക്ക് പരിക്ക്.വെള്ളൂര്‍ പഴയ തെരുവിലെ കെ. രാഘവന്‍(62),ഓട്ടോ ഡ്രൈവര് മട്ടന്നൂര്‍ ശിവപുരത്തെ നാസര്(45), മകന് ഷാനിദ്(11) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം രാഘവനെ മംഗ്ലൂരു സ്വകാര്യ ആശുപത്രിയിലേക്കും നാസറിനേയും മകനേയും പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലെ തീവൃപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു.
നാസറും മകനും കാഞ്ഞങ്ങാട് കാലിച്ചാനടുക്കത്തെ ഭാര്യ വീട്ടില്‍ പോയി വരവെ വ്യാഴാഴ്ച രാവിലെ 7.45ഓടെ ദേശീയപാതയില്‍ കണ്ടോത്ത് ഹീറോ ഹോണ്ട ഷോറൂമിന് മുന്നിലായിരുന്നു അപകടം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Payyanur, Kannur, Accident, Injured, Autorikshaw, Car, news, Kerala.
പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം രാഘവനെ മംഗ്ലൂരു സ്വകാര്യ ആശുപത്രിയിലേക്കും നാസറിനേയും മകനേയും പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലെ തീവൃപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു.
നാസറും മകനും കാഞ്ഞങ്ങാട് കാലിച്ചാനടുക്കത്തെ ഭാര്യ വീട്ടില്‍ പോയി വരവെ വ്യാഴാഴ്ച രാവിലെ 7.45ഓടെ ദേശീയപാതയില്‍ കണ്ടോത്ത് ഹീറോ ഹോണ്ട ഷോറൂമിന് മുന്നിലായിരുന്നു അപകടം.
പയ്യന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയില്‍ വെള്ളൂര്‍ നിന്നാണ് രാഘവന് കയറിയത്.
ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന ഓട്ടോയെ റോഡിന് പുറത്തേക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന ഓട്ടോയെ റോഡിന് പുറത്തേക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചത്.വിവരമറിഞ്ഞ് പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.
Photo: File
Photo: File
Keywords: Payyanur, Kannur, Accident, Injured, Autorikshaw, Car, news, Kerala.