ഫോണില്‍ വിളിച്ച് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണി; കണ്ണൂര്‍ സ്വദേശി കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ അറസ്റ്റില്‍
Mar 6, 2018, 11:24 IST
കണ്ണൂര്‍: (www.kasargodvartha.com 06.03.2018) ഫോണില്‍ വിളിച്ച് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ കണ്ണൂര്‍ സ്വദേശിയെ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ പോലീസ് അറസ്റ്റു ചെയ്തു. പയ്യന്നൂര്‍ ചെറുതാഴം സ്വദേശി ബിജേഷ് കുമാറിനെ (29)യാണ് കണ്ണൂര്‍ ടൗണ്‍ സിഐ ടി കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് അറസ്റ്റു ചെയ്തത്.
ത്രിപുര തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസമാണ് ബിജേഷ് ഫോണില്‍ ഭീഷണിപ്പെടുത്തിയത്. സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റി ഓഫീസിലെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിമുഴക്കുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ബിജേഷ് ഉപയോഗിച്ച സിംകാര്‍ഡ് മറ്റൊരാളുടെ പേരിലാണെന്ന് കണ്ടെത്തുകയും ചെയ്തു.
ഈ സിംകാര്‍ഡ് നഷ്ടപ്പെട്ടതായി അവര്‍ പോലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജേഷിനെ പോലീസ് അറസ്റ്റു ചെയ്തത്. 2015 ല്‍ സിപിഎം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസില്‍ ഫോണില്‍ ഭീഷണി മുഴക്കിയ സംഭവത്തിലും പ്രതിയാണ്് ബിജേഷെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kannur, Top-Headlines, Crime, Threatening, Threatening call; accused arrested
< !- START disable copy paste -->