എന്‍ ഡി എ കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ത്ഥി രവീശ തന്ത്രിക്കെതിരെ വധഭീഷണി; 3 സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Apr 10, 2019, 10:39 IST
കണ്ണൂര്‍: (www.kasargodvartha.com 10.04.2019) കാസര്‍കോട് ലോക്‌സഭാ മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രിക്കെതിരെ വധഭീഷണി. കല്യാശേരിയിലെ ഇരിണാവില്‍ പ്രചരണം നടത്തികൊണ്ടിരിക്കെ ബൈക്കിലെത്തിയ സി പി എം പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കിയെന്നാണ് പരാതി. സംഭവത്തില്‍ മൂന്ന് സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കണ്ണപുരം പോലീസ് കേസെടുത്തു. കല്യാശ്ശേരി ഇരിണാവ് സ്വദേശികളായ സജില്‍, അഖില്‍, ശമല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
പ്രചരണം അവസാനിപ്പിച്ച് പോയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കിയതായാണ് പരാതി. ഇരിണാവിന് മുമ്പത്തെ സ്വീകരണ കേന്ദ്രമായ മാട്ടൂലില്‍ നിന്നും സ്ഥാനാര്‍ത്ഥി വാഹനം കടന്നു വരുമ്പോള്‍ സംഘം പിന്തുടര്‍ന്ന് എത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് എന്‍ ഡി എ പ്രവര്‍ത്തകര്‍ കണ്ണപുരം പോലീസ് സ്‌റ്റേഷനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, News, Kasaragod, Kerala, Top-Headlines, election, Trending, Crime, Threatening against NDA candidate Raveesha Thanthri
< !- START disable copy paste -->
Keywords: Kannur, News, Kasaragod, Kerala, Top-Headlines, election, Trending, Crime, Threatening against NDA candidate Raveesha Thanthri
< !- START disable copy paste -->