city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫാം നടത്തിപ്പുകാര്‍ ഭര്‍ത്താവിനെ കെട്ടിയിട്ട് ഭാര്യയെ പീഡിപ്പിച്ചതായി പരാതി

കണ്ണൂര്‍: (www.kasargodvartha.com 13.03.2020) ഫാം നടത്തിപ്പുകാര്‍ കരാര്‍ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ദമ്പതികളെ കെട്ടിയിട്ട് തടങ്കില്‍ വെച്ചതായി പരാതി. കേളകം പൊലിസ് സ്റ്റേഷന്‍ പരിധിയിലുള്ള അമ്പായത്തോടിലാണ് ഭര്‍ത്താവിനെ കെട്ടിയിട്ടു ഭാര്യയെ ലൈംഗികമായി പീഢിപ്പിച്ചതായി പരാതി ഉയര്‍ന്നത്. ബംഗളൂരില്‍ സ്ഥിരതാമസക്കാരായ ദമ്പതികള്‍ക്കു നേരെയാണ് അക്രമമുണ്ടായത്. ഇവര്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ഫാം നടത്തിപ്പുകാര്‍ ഭര്‍ത്താവിനെ കെട്ടിയിട്ട് ഭാര്യയെ പീഡിപ്പിച്ചതായി പരാതി

ഫാം നടത്താന്‍ നല്‍കിയ സ്ഥലം ഒഴിയണമെന്നാവശ്യപ്പെട്ട ദമ്പതികളെ നടത്തിപ്പുകാരനും കൂട്ടാളികളും ചേര്‍ന്ന് രണ്ടു ദിവസത്തോളം കെട്ടിയിട്ട് പീഡിപ്പിച്ചതായാണ് പരാതി. 2020 ജനുവരി പതിനാറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പരാതിക്കാരുടെ ഉടമസ്ഥതയിലുള്ള അമ്പായത്തോട്ടിലെ നാല് ഏക്കര്‍ സ്ഥലം ഫാം നടത്തുന്നതിനായി കോഴിക്കോട് സ്വദേശികളായ റോസമ്മ, ദേവസ്യ, ദമ്പതികള്‍ക്ക് വാടകയ്ക്ക് നല്‍കുകയായിരുന്നു. ഇവരുടെ മകന്‍ റോജസും സുഹൃത്തുക്കളും ചേര്‍ന്നായിരുന്നു ഫാം നടത്തിയിരുന്നത്. എന്നാല്‍ ഇവരെ കുറിച്ച് നാട്ടുകാരില്‍ നിന്നും പരാതി ഉയര്‍ന്നതോടെയാണ് സ്ഥലം ഒഴിയണമെന്ന് കുടുംബം ആവശ്യപ്പെട്ടത്.

താമസക്കാര്‍ ഇതിന് തയാറാവാത്തതോടെ പ്രശ്‌നം വഷളായി. തുടര്‍ന്ന് കഴിഞ്ഞ ജനുവരി പതിനാറിന് ദമ്പതികള്‍ ഫാമില്‍ എത്തിയപ്പോള്‍ റോജസും കൂട്ടാളികളും ചേര്‍ന്ന് ഇരുവരെയും ആക്രമിച്ചു. ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കിയതിനു ശേഷം കെട്ടിയിട്ടു. തുടര്‍ന്ന് ഉറക്കുഗുളിക നല്‍കിയ തന്നെ പീഢിപ്പിക്കുകയായിരുന്നുവെന്ന് ഭാര്യയുടെ പരാതിയില്‍ പറയുന്നു.

19 ന് പുലര്‍ച്ചെ നാലുമണിയോടെ ഭര്‍ത്താവ് സംഘത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് സമീപത്തെ വീട്ടിലെത്തി. ഇവര്‍ പൊലിസിനെ വിവരമറിയിച്ചു.പോലിസ് എത്തിയപ്പോഴെക്കും സംഘം കടന്നുകളഞ്ഞു. കേളകം പൊലിസില്‍ പരാതി നല്‍കാന്‍ ഒരുങ്ങിയെങ്കിലും ബംഗളൂരിരിലുള്ള മക്കളെ അപായപ്പെടുത്തുമെന്ന ഭീഷണിയുണ്ടായി. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

ഇരിട്ടി ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതയുള്ളതായാണ് പോലിസ് നല്‍കുന്ന സൂചന.

Keywords: News, Kerala, Kannur, Top-Headlines, Husband, Wife, Molestation, Accuse, Complaint, The Farm Manager Tied the Husband to his Wife

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia