വിവാഹം കഴിഞ്ഞു മണിക്കൂറുകള്‍ക്ക് ശേഷം നവവധു മരിച്ചു
മംഗളൂരു: (www.kasargodvartha.com 01.03.2021) വിവാഹം കഴിഞ്ഞു മണിക്കൂറുകള്‍ക്ക് ശേഷം യുവതി മരിച്ചു. അഡിയാര്‍ കണ്ണൂരിലെ ലൈല ആഫിയ (23) ആണ് മരിച്ചത്. ബിര്‍പുഗുദ്ദെ ജമാഅത് പ്രസിഡന്റ് കെ എച് കെ അബ്ദുല്‍ കരീം ഹാജിയുടെ മകളാണ്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് മരണം സംഭവിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്ന് കരുതുന്നു.
ഞായറാഴ്ച ആയിരുന്നു കണ്ണൂരിലെ മുബാറകുമായുള്ള ആഫിയയുടെ വിവാഹം. അഡിയാര്‍ കണ്ണൂര്‍ ജുമാ മസ്ജിദിലായിരുന്നു നികാഹ് നടന്നത്. രാത്രിയില്‍ സത്കാരവും ഒരുക്കിയിരുന്നു. അതിനുശേഷം മുബാറക് വധുവിന്റെ വീട്ടിലെത്തി. എന്നാല്‍ പുലര്‍ച്ചയോടെ യുവതി മരണപ്പെടുകയാണുണ്ടായത്.
സന്തോഷകരമായ ദിവസത്തില്‍ വന്ന ദുഃഖകരമായ വാര്‍ത്ത ഇരു വീട്ടുകാരെയും കുടുംബക്കാരെയും നാട്ടുകാരെയും ഒരു പോലെ കണ്ണീരിലാഴ്ത്തി. തിങ്കളാഴ്ച ഉച്ചയോടെ അഡിയാര്‍ കണ്ണൂരില്‍ ഖബറടക്കും.
Keywords: Mangalore, Karnataka, Kannur, Kerala, Marriage, Death, President, Jamaath, Masjid, Top-Headlines, The bride died hours after the wedding.
< !- START disable copy paste -->