ദേവസ്വത്തിന്റെ ആന തളര്‍ന്നു വീണു; ഭക്ഷണം നല്‍കുന്നില്ലെന്ന് പരാതി
Jul 26, 2012, 17:27 IST
തളിപ്പറമ്പ്: മദപ്പാടിനെ തുടര്‍ന്ന് മാസങ്ങളായി ബന്ധനത്തില്‍ കഴിയുന്ന ടി.ടി.കെ ദേവസ്വത്തിന്റെ 'ശിവസുന്ദരം' എന്ന ആന തളര്‍ന്നുവീണു.
ബുധനാഴ്ച രാവിലെ കോള്‍മൊട്ട ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്തായിരുന്നു സംഭവം. മദപ്പാട് ഉള്ളതിനാല്‍ കഴിഞ്ഞ നാലുമാസമായി ആനയെ നാലുകാലുകള്ക്കും ചങ്ങല ബന്ധിച്ചനിലയിലാണ് ഇവിടെ തളച്ചിരുന്നത്.
കുഴഞ്ഞുവീണ ആന അല്പ സമയത്തിനകം എഴുന്നേറ്റു. ആനയെ പത്ത്മണിയോടെ വെറ്ററിനറി സര്ജന് ഡോ. സി.പി. പ്രസാദ് പരിശോധിച്ചു. വയറിന്റെ ചലനം കുറഞ്ഞതും നേരിയ വേദനയുമാണ് ആന തളര്‍ന്നുവീഴാന്‍ കാരണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ഏഴുദിവസത്തോളയായി ആനക്ക് മതിയായ ഭക്ഷണം നല്‍കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. അയല്‍വാസികള്‍ നല്കുന്ന മിതമായ ഭക്ഷണം മാത്രമാണത്രെ ആനക്ക് ലഭിക്കുന്നത്. ഇതാണ് തളരാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
എന്നാല്‍ തങ്ങള്‍ നല്കുന്ന ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കുന്നില്ലെന്നും വയറുവേദനയുടെ ക്ഷീണത്തില്‍ ആന കിടക്കുകയായിരുന്നുവെന്നും പാപ്പാന് പറഞ്ഞു.

Keywords: Kannur, Elephant, Medical treatment