കണ്ണൂരില്‍ ദേശീയപാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; വാതക ചോര്‍ച്ചയില്ല, ഗതാഗതം തടസപ്പെട്ടു
Aug 25, 2018, 10:00 IST
കണ്ണൂര്‍: (www.kasargodvartha.com 25.08.2018) കണ്ണൂരില്‍ ദേശീയപാതയില്‍ പള്ളിക്കൂന്ന് ശ്രീപുരം സ്‌കൂളിന് സമീപം ഇറക്കില്‍ ഗ്യാസ് നിറച്ച ടാങ്കര്‍ ലോറി മറിഞ്ഞു. വാതക ചോര്‍ച്ചയില്ലെന്നാണ് പ്രാഥമിക നിഗമനം. അതേസമയം അപകടത്തെ തുടര്‍ന്ന് ദേശീയപാതയിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. ലോറി റോഡിന് കുറുകെ ഡിവൈഡറിന് മുകളില്‍ കിടക്കുകയാണ്.
മംളൂരുവില്‍ നിന്നും വാതകമുമായി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് ശനിയാഴ്ച പുലര്‍ച്ചെ 4.30 മണിയോടെ അപകടത്തില്‍പ്പെട്ടത്. അപകത്തെ തുടര്‍ന്ന് പുതിയ തെരുവില്‍ നിന്ന് കക്കാട് വഴിയും അലവില്‍ വഴിക്കും വാഹനങ്ങള്‍ തിരിച്ച് വിടുകയാണ്. തലശ്ശേരി ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ താണയില്‍ നിന്ന് തിരിച്ച് വിടുന്നു.
വിവരമറിഞ്ഞ് ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവിയുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും അഗ്‌നിശമന സേനയും സ്ഥലത്ത് എത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, news, Tanker-Lorry, National highway, Top-Headlines, Accident, Tanker lorry accident in Kannur
< !- START disable copy paste -->
Keywords: Kannur, news, Tanker-Lorry, National highway, Top-Headlines, Accident, Tanker lorry accident in Kannur
< !- START disable copy paste -->