മദ്യലഹരിയില്‍ അഴിഞ്ഞാടിയ സംഘത്തില്‍ എസ്.ഐ; കസ്റ്റഡിയിലെടുത്ത ഉടന്‍ മോചനം
Mar 28, 2012, 20:51 IST
കണ്ണൂര്‍: മദ്യലഹരിയില്‍ നടുറോഡില്‍ കുഴപ്പം സൃഷ്ടിച്ച എസ്.ഐയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസിന്റെ പിടിയിലായി. ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഇവരെ ഉടന്‍ ഉന്നത ഇടപടലിന്റെ ഭാഗമായി കേസെടുക്കാതെ വിട്ടയച്ചു.
വൈകുന്നേരത്തോടെ താഴെചൊവ്വയിലാണ് നാട്ടുകാരെ പരിഭ്രാന്തിയാക്കി പോലീസിന്റെ നേതൃത്വത്തില്‍ അഴിഞ്ഞാടിയത്. ഇപ്പോള്‍ കല്‍പ്പറ്റ എസ്‌ഐയും നേരത്തെ എടക്കാട് എസ് ഐ യുമായിരുന്ന ഷിജു സി ജോസ്, തലശേരിയിലെ കോണ്‍ഗ്രസ് നേതാവ് രജ്ഞിത്ത്, തലശേരി ഗസ്റ്റ് ഹൗസിലെ വാച്ച് മേന്‍ രാജന്‍, ജിനീഷ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. മദ്യപിച്ച് കാറോടിച്ച എസ്‌ഐ യൂനിഫോമിലായിരുന്നില്ല. ഇവരുടെ വാഹനം നിരവധി മറ്റ് വാഹനങ്ങളില്‍ കൊണ്ടിടിച്ചതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്. പരിശോധനയില്‍ കാറില്‍ നിന്ന് പോലീസ് യൂനിഫോം കണ്ടെത്തി. വിവരമറിഞ്ഞ് കൂടുതല്‍ ആള്‍ക്കാര്‍ സ്ഥലത്തെത്തിയതോടെ ടൗണ്‍ എസ് ഐ ശശിയുടെ നേതൃത്വത്തില്‍ പോലീസെത്തി എസ്.ഐയേയും സംഘത്തെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍ ഉന്നത ഇടപെടലിനെ തുടര്‍ന്ന് എസ്‌ഐയെയും മറ്റും ഉടന്‍ വിട്ടയച്ചു.
Keywords: Kerala Police, Kannur, Liquor, Custody
you might also read
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പര്‍ദ്ദ ധരിച്ചെത്തിയ എസ്.ഐ കസ്റ്റഡിയിലെടുത്തു മര്‍ദ്ദിച്ചു