ബൈക് സ്തൂപത്തിലിടിച്ച് വിദ്യാര്‍ഥി മരിച്ചു; സുഹൃത്തിന് ഗുരുതരം
Dec 25, 2020, 11:24 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.12.2020) ബൈക് നിയന്ത്രണം വിട്ട് റോഡരികിലെ സ്തൂപത്തിലിടിച്ച് മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു. സുഹൃത്തിന് ഗുരുതരം.
മംഗളൂരുവിലെ ഫിസിയോതെറാപ്പി വിദ്യാര്‍ഥിയും എറണാകുളം കിഴക്കമ്പലത്തെ ജോണ്‍ - പ്രിയ ദമ്പതികളുടെ മകനുമായ പവന് ജോണ്‍ (20) ആണ് മരിച്ചത്.
പരിക്കേറ്റ മടിക്കൈ കാലിച്ചാം പൊയിലിലെ ആദര്‍ശിനെ ഗുരുതരനിലയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ഇരുവരും ആദര്‍ശിന്റെ വീട്ടിലെത്തി. ക്രിസ്മസ് കരോള്‍ കാണാന്‍ ബൈകില്‍ പോകുമ്പോള്‍ കാലിച്ചാം പൊതിയാകുന്നില് വെച്ചാണ് അപകടമുണ്ടായത്.
പിറ്റേന്ന് രാവിലെയാണ് പവന് ജോണിനെ മരിച്ച നിലയിലും ആദര്‍ശിനെ ഗുരുതരനിലയിലും നാട്ടുകാര്‍ കണ്ടത്. പിന്നീട് പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Keywords: Kasaragod, News, Kerala, Bike, Accident, Mangalore, Kannur, Hospital, Physiotherapist, Police, Top-Headlines, Student died when his bike collided with a pillar; friend Seriously injured