ചെര്‍ക്കള പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കാത്ത ബസുകള്‍ക്കെതിരെ കര്‍ശന നടപടി; സ്ഥലത്ത് പൊലീസ് ഗാര്‍ഡിനെ നിയമിക്കും
Mar 24, 2022, 18:02 IST
ചെര്‍ക്കള: (www.kasargodvartha.com 24.03.2022) ചെർക്കള പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കാത്ത ബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കാസര്‍കോട് ആര്‍ടിഒയുടെ ചേമ്പറില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ബസുകള്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കാത്തതിനെ തുടര്‍ന്ന് യാത്രക്കാരും വ്യാപാരികളും ഏറെ ബുദ്ധിമുട്ട് നേരിടുന്നതായി പരാതി ഉയര്‍ന്നിരുന്നു.
ബദിയടുക്ക, മുള്ളേരിയ, കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കുവാന്‍ നിര്‍ദേശം നല്‍കുമെന്ന് ബസുടമസ്ഥ സംഘം ഭാരവാഹികള്‍ യോഗത്തില്‍ അറിയിച്ചു. എല്ലാ ബസുകളും ചെര്‍ക്കള പുതിയ ബസ് സ്റ്റാന്‍ഡിനകത്ത് പ്രവേശിക്കണമെന്നും ലംഘിക്കുന്ന ബസുകള്‍ക്കെതിരെ മോടോര്‍ വാഹന വകുപ്പ്, പൊലീസ് വകുപ്പുകള്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും യോഗം തീരുമാനിച്ചു.
സ്ഥലത്ത് പൊലീസ് ഗാര്‍ഡിനെ നിയമിക്കുവാനും യോഗത്തില്‍ തീരുമാനമായി. ആര്‍ ടി ഒ എ കെ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാസര്‍കോട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായര്‍, മോടോര്‍ വെഹികിള്‍ ഇന്‍സ്‌പെക്ടര്‍ സനല്‍ വി മണപ്പള്ളി, അസിസ്റ്റന്റ് മോടോര്‍ വെഹികിള്‍ ഇന്‍സ്‌പെക്ടര്‍ കെ വി ഗണേശന്‍, ബസുടമസ്ഥ സംഘം ഭാരവാഹികളായ കെ ഗിരീഷ്, സി എ മുഹമ്മദ് കുഞ്ഞി, വ്യാപാരി സമിതിക്കായി ബി എം ശഫീഖ് ചെര്‍ക്കള, ജഅഫർ സ്വാദിഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Cherkala, Top-Headlines, Bus, Busstand, Mulleria, Kannur, Badiyadukka, Police, Complaint, People, New bus stand in Cherkala, Strict action against buses not entering the new bus stand in Cherkala.
< !- START disable copy paste -->