സംസ്ഥാന സ്‌കൂള്‍ വടംവലി: കാസര്‍കോട് ജില്ലയ്ക്ക് രണ്ട് മെഡലുകള്‍
Nov 11, 2019, 19:51 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 11.11.2019) തൃശൂരില്‍ നടന്ന രണ്ടാമത് സംസ്ഥാന സീനിയര്‍ സ്‌കൂള്‍ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ വിഭാഗത്തില്‍ കാസര്‍കോടും പുരുഷ വിഭാഗത്തില്‍ കണ്ണൂരും ചാമ്പ്യന്മാരായി. വനിതാ വിഭാഗത്തില്‍ നിലവിലുള്ള ചാമ്പ്യന്മാരായ കണ്ണൂരിനെയാണ് കാസര്‍കോട് പരാജയപ്പെടുത്തിയത്. പുരുഷ വിഭാഗത്തില്‍ ഇടുക്കിയെ തോല്‍പിച്ച് കണ്ണൂര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
ഇടുക്കി രണ്ടാം സ്ഥാനവും കാസര്‍കോടിന് മൂന്നാം സ്ഥാനവും നേടി. അന്ന മാത്യു, അബിനി പി, ജോസ് നാബെന്നി, ആന്‍ മരിയാ മാത്യു, അനിറ്റ സെബാ റ്യാന്‍, അനശ്വര എസ്, ശ്രീതു നമ്പ്യാര്‍ പി, ഗായത്രി ടി, നവ്യ പി നാരായണന്‍ എന്നിവരാണ് ജില്ലയെ ഒന്നാം സ്ഥാനത്ത് എത്തിച്ച ടീം അംഗങ്ങള്‍. അഭിനവ് സി, അബിന്‍ ഷാജി, സൂരജ് സി കെ, നിഖില്‍ രാജ് എന്‍ കെ, ആദര്‍ശ് സി എം, ജോസഫ് ജോര്‍ജ്, അഖിലേശ്വര്‍ എ, ജോബി ചാക്കോ, ഗോകുല്‍ കൃഷ്ണന്‍ എം എന്നിവരാണ് മൂന്നാം സ്ഥാനം നേടിയ ടീമിലെ അംഗങ്ങള്‍.
ബാബു കോട്ടപ്പാറ, മനോജ് അമ്പലത്തറ എന്നിവരായിരുന്നു കാസര്‍കോട് ജില്ലാ ടീമിന്റെ പരിശീലകര്‍. ടി ഡി ജി ഇ ജോയിന്റ് ഡയക്ടര്‍ സ്‌പോര്‍ട്‌സ് ഡോ. ചാക്കോ ജോസഫ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വടംവലി അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം അബൂബക്കര്‍, സീനിയര്‍ സൂപ്രണ്ട് ഡി.ജി.ഇ.അജി. ബി. എന്നിവര്‍ സംസാരിച്ചു. മത്സരം ഹിറ്റ്‌ലര്‍ ജോര്‍ജ്, ജോണ്‍സണ്‍ ജോസഫ്, പ്രവീണ്‍ മാത്യു, രതീഷ് വെളളച്ചാല്‍, റോയി പി ജോര്‍ജ്, അനുഷ ജോസഫ് എന്നിവര്‍ നിയന്ത്രിച്ചു.
Keywords: Kerela, kasaragod, Kanhangad, Thrissur, Championship, Kannur, Idukki, State, School, Medals, State School tug of war; 2 medal for Kasaragod