കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നേഴ്സുമാരുടെ കുറവ്; ചികിത്സ തകിടം മറിയുന്നു
Feb 6, 2013, 17:45 IST
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ആവശ്യത്തിന് സ്റ്റാഫ് നേഴ്സുമാരില്ലാത്തത് ചികിത്സയെ തകിടം മറിക്കുന്നു. നിലവില്‍ 54 സ്റ്റാഫ് നേഴ്സുമാര്‍ വേണ്ടുന്ന സ്ഥാനത്ത് വെറും 44 സ്റ്റാഫ് നേഴ്സുമാരാണുള്ളത്. ഇതില്‍ അഞ്ച് പേര് പ്രസവാവധിയിലും ഏതാനും പേര് അസുഖം ആയതിനാല്‍ ലീവിലുമാണ്.
37 സ്റ്റാഫ് നേഴ്സിനെ കൊണ്ടാണ് 212 ബെഡില്‍ കഴിയുന്ന രോഗികളെ നോക്കുന്നത്. നാല് ബെഡിന് ഒരു സ്റ്റാഫ് നേഴ്സ് വേണമെന്നാണ് കണക്ക്. എന്നാല്‍ ഇപ്പോള്‍ എട്ടും പത്തും ബെഡ് ഒരു നേഴ്സിന് നോക്കേണ്ട സ്ഥിതിയാണുള്ളത്. മൂന്ന് ഷിഫ്റ്റ് സമ്പ്രാദായമാണ് ആശുപത്രികളില്‍ നിലവിലുള്ളത്. എന്നാല്‍ കാസര്‍കോട്ട് ഷിഫ്റ്റ് സമ്പ്രദായത്തിനനുസരിച്ച് നേഴ്സുമാരില്ലാത്തത് ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
1961 ലെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചാണ് ജനറല്‍ ആശുപത്രിയില്‍ ജീവനക്കാരെ നിയമിക്കുന്നത്. 51 വര്‍ഷം മുമ്പുള്ള സ്റ്റാഫ് പാറ്റേണ്‍ പുതുക്കണമെന്ന് നേഴ്സുമാരുടെ സംഘടനയടക്കമുള്ളവര് പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ആശുപത്രികളില്‍ സ്റ്റാഫ് നേഴ്സുമാരുടെ കുറവ് നികത്താന്‍ പുതുതായി 570 സ്റ്റാഫ് നേഴ്സിനെ നിയമിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതില്‍ 14 സ്റ്റാഫ് നേഴ്സുമാരെ കാസര്‍കോട്ട് നിയമിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
പി.എസ്.സി ലിസ്റ്റ് ഇനിയും നിലവില്‍ വരാത്തതിനാല്‍ നേഴ്സുമാരുടെ നിയമനം നീണ്ടുപോവുകയാണ്. പി.എസ്.സി പരീക്ഷ കഴിഞ്ഞ് ഇന്റര്‍വ്യു നടക്കുകയാണിപ്പോള്‍. ഇതിനിടയില്‍ താല്‍ക്കാലികമായി നേഴ്സുമാരെ നിയമിച്ച് നേഴ്സുമാരുടെ കുറവ് പരിഹരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. മൂന്നു മാസം മാത്രമാണ് താല്‍ക്കാലിക നേഴ്സുമാരെ നിയമിക്കുന്നത്. ഇതിന് ശേഷം പുതിയ നേഴ്സുമാരെ എടുക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നതും പ്രശ്നമായി നിലനില്‍ക്കുകയാണ്.
ആശുപത്രി വാര്‍ഡിന് പുറമെ ഓപ്പറേഷന് തിയറ്റര്‍, ലേബര്‍ റൂം, അത്യാഹിത വിഭാഗം, ബ്ലഡ് ബാങ്ക്, പെ വാര്‍ഡ്, എന്നിവയിലേക്കും ഇപ്പോഴുള്ള നേഴ്സുമാരെകൊണ്ടാണ് ജോലിയെടുപ്പിക്കുന്നത്. ഇതിനിടയില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്നും നാല് നേഴ്സുമാരെ സ്ഥലം മാറ്റിയതും സ്ഥിതി സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്.
ഒരാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും ഒരാളെ കുമ്പള ആശുപത്രിയിലേക്കും രണ്ട് പേരെ കണ്ണൂര്‍ ജില്ലയിലേക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്. നേഴ്സുമാരുടെ കുറവ് അടിയന്തിരമായി പരിഹരിച്ചില്ലെങ്കില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം തന്നെ താളം തെറ്റുന്ന സ്ഥിതി വിശേഷത്തിലെത്താനും ഇടയുണ്ട്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സമാനമായ സ്ഥിതിയാണ് നിലനില്‍ക്കുന്നത്.
Keywords: Kasaragod, General-hospital, Staff, Nurse, Treatment, Patient's,PSC, Kanhangad, Kumbala, Kannur, Transformer, Kerala,Kerala news, National news, Inter National news, Gulf news, Business news, Health news, Stock news, Educational news, Staff nurse incompleteness in general hospital