SSF Golden Fifty | എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി സമ്മേളന പരിപാടികള്‍ക്ക് ഞായറാഴ്ച കണ്ണൂരില്‍ തുടക്കമാവും
Apr 22, 2023, 19:01 IST
കണ്ണൂര്‍: (www.kasargodvartha.com) എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി സമ്മേളന പരിപാടികള്‍ക്ക് ഞായറാഴ്ച (ഏപ്രില്‍ 23ന് ) കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ തുടക്കമാവും. സമ്മേളനത്തിന്റെ വ്യത്യസ്ത പരിപാടികള്‍ നടക്കുന്ന നഗരികള്‍ കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍ ഉദ് ഘാടനം ചെയ്യും. പട്ടുവം കെ പി അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. എന്‍ അലി അബ്ദുല്ല മുഖ്യ പ്രഭാഷണം നടത്തും.
സമ്മേളനത്തിലെ പ്രധാന ആകര്‍ഷണങ്ങളായ എഡ്യു സൈന്‍ എക്സ്പോ, പുസ്തക ലോകം എന്നിവയും ആരംഭം കുറിക്കുന്നുണ്ട്. കണ്ണൂര്‍ എം പി കെ സുധാകരന്‍ എഡ്യു സൈന്‍ എക്സ്പോ ഉദ്ഘാടനം ചെയ്യും. കെ അബ്ദുര്‍ റശീദ് അധ്യക്ഷനാകും. നൂറിലധികം സ്റ്റാളുകളിലായി കേരളത്തിനകത്തും പുറത്തുമുള്ള ദേശീയ, അന്തര്‍ ദേശീയ യൂനിവേയ്സിറ്റികള്‍ എക്സ്പോയുടെ ഭാഗമാകുന്നുണ്ട്.
ബഹുരാഷ്ട്ര കംപനികളുടെ പ്രതിനിധികളുമായി സംവദിക്കാനുള്ള അവസരവും ഇവിടെ ലഭ്യമാവും. വിശാലമായ കരിയര്‍ സാധ്യതകളെ കുറിച്ച് പരിചയപ്പെടുത്താന്‍ 250 ലധികം മെന്റര്‍മാര്‍ ഒന്നിക്കുന്ന കേരളത്തിലെ തന്നെ ഏറ്റവും വലിയ കരിയര്‍ എക്സ്പോയാണ് കണ്ണൂരില്‍ ആരംഭിക്കുന്നത്.
പുസ്തക ലോകം ഉദ് ഘാടനം എം എല്‍ എ കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും. ആര്‍ പി ഹുസൈന്‍ അധ്യക്ഷ പ്രഭാഷണം നടത്തും. 5000 ശീര്‍ഷകങ്ങളിലായി അമ്പതിലധികം പ്രസാധകരുടെ പുസ്തകങ്ങളാണ് നഗരിയില്‍ സംവിധാനിച്ചിട്ടുള്ളത്. പുസ്തക ചര്‍ചകളും സംവാദങ്ങളും ഇതോടൊപ്പം നടക്കും.
വ്യത്യസ്ത ഭാഷകളടങ്ങുന്ന കൃതികളും ബാല സാഹിത്യങ്ങള്‍ക്കായി പ്രത്യേക സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ഏപ്രില്‍ 29 ന് വൈകിട്ട് നാല് മണിക്കാണ് സമാപന സമ്മേളനം. പണ്ഡിതന്മാര്‍ സാംസ്‌കാരിക നേതാക്കള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം സദസില്‍ സമ്മേളനത്തിന്റെ ഭാഗമാകും.
ഹാമിദ് മാസ്റ്റര്‍ ചൊവ്വ അധ്യക്ഷത വഹിച്ചു ഇശല്‍ വിരുന്നിനും ബുര്‍ദ ആസ്വാദനത്തിനും അബ്ദു സമദ് അമാനി, സ്വാദിഖലി ഫാളിലി എന്നിവര്‍ നേതൃത്വം നല്‍കി. സമാപന പ്രാര്‍ഥനക്ക് സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര നേതൃത്വം നല്‍കി. അഹ്‌മദ് നബീല്‍ ബെംഗ്ലൂര്‍, ത്വാഹാ തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കെ അബ്ദുര്‍ റശീദ് നരിക്കോട് സ്വാഗതവും നവാസ് കൂരാറ നന്ദിയും പറഞ്ഞു.
Keywords: SSF Golden Fifty conference programs will begin on April 23 in Kannur, Kannur, News, Inauguration, SSF Golden Fifty, Conference, Kadannappalli Ramachandran, K Sudhakaran, Politics, Kerala.