city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശ്രീ നാരായണ ഗുരുദേവ പ്രതിമ അനാവരണം ചെയ്തു

പയ്യന്നൂര്‍: (www.kasargodvartha.com 25.02.2017) എടാട്ട് ശ്രീനാരായണ ഇംഗ്ലീഷ് സ്‌കൂളില്‍ സ്ഥാപിച്ച ശില്പ ഭംഗിയോടെ തീര്‍ത്ത മനോഹരമായ ഗുരുദേവ പ്രതിമ അനാവരണം ചെയ്തു. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് പുഷ്പാര്‍ച്ചനയും ഉണ്ടായി.

ഉത്തര മലബാര്‍ സ്‌കൂള്‍ കലോത്സവത്തിന്റ മുന്നോടിയായി രാവിലെ സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മലബാര്‍ ശ്രീനാരായണ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സുശീര്‍ അച്ചഴത്ത് അനാഛാദന കര്‍മ്മം നിര്‍വഹിച്ചു. പ്രശസ്ത ശില്പി കുടുംബത്തിലെ അംഗങ്ങളായ ഏഴിലോട് പുറച്ചേരിയിലെ മൈത്രി മോഹനന്‍, സഹോദരന്‍ മനോജ്, സഹായി വിജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ഗുരുദേവ പ്രതിമ നിര്‍മിച്ചത്. സിമന്റില്‍ വാര്‍ത്തെടുത്ത ഗുരുവിന്റെ പ്രതിമക്ക് ആറടി ഉയരമുണ്ട്.

ശ്രീ നാരായണ ഗുരുദേവ പ്രതിമ അനാവരണം ചെയ്തു


എസ് എന്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ് കെ ജി ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ളിപ്പറമ്പ് എസ് എന്‍ ഡി പി യൂണിയന്‍ സെക്രട്ടറി വി പി ദാസന്‍, ശ്രീനാരായണ ഗ്ലോബല്‍ മിഷന്‍ കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍, ഗുരുധര്‍മ്മ പ്രചാരണ സഭ കോഴിക്കോട് ജില്ല പ്രസിഡന്റ് രാംനാഥ്, പി പി കരുണാകരന്‍ മാസ്റ്റര്‍, എം വി കുഞ്ഞമ്പു, ബാബുരാജ് പുഞ്ചക്കാട്, കെ ബാലന്‍, എ വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രിന്‍സിപ്പല്‍ വി കെ നാരായണന്‍ സ്വാഗതവും യോഗം ഡയറക്ടര്‍ എം കെ രാജീവന്‍ നന്ദിയും പറഞ്ഞു.

Keywords: Kerala, payyannur, Kannur, news, Kalothsavam, payyannur, school, Sree Narayana Guru, Statue, Edattu Sree Narayana Guru English Medium School, Sree Narayana Gurudeva Statue Released

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia