city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദക്ഷിണ മേഖല റെയിൽവേ മാനജർ കാസർകോട്ട്; പരാതികളുടെയും ദുരിതങ്ങളുടെയും കെട്ടഴിച്ച് നിവേദന പ്രളയം

കാസർകോട്: (www.kasargodvartha.com 22.12.2021) ജില്ലയിലെത്തിയ ദക്ഷിണ മേഖല റെയിൽവേ മാനജർ ജോൺ തോമസിന് മുന്നിൽ പരാതി പ്രളയം. ചുമതലയേറ്റ ശേഷം കാസർകോട്ടേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമായിരുന്നു ഇത്. റെയിൽവേ രംഗത്ത് കാസർകോട് നേരിടുന്ന പരാതികളുമായി ജനപ്രതിനിധികളും വിവിധ സംഘടനകളും നിരവധി നിവേദങ്ങളാണ് റെയിൽവേ മാനജർക്ക് സമർപിച്ചത്‌.
 
ദക്ഷിണ മേഖല റെയിൽവേ മാനജർ കാസർകോട്ട്; പരാതികളുടെയും ദുരിതങ്ങളുടെയും കെട്ടഴിച്ച് നിവേദന പ്രളയം

  
റെയിൽവേയുടെ ട്രാകിങ് സുരക്ഷിതത്വവും, നിലവിലെ റെയിൽ ക്രോസിങ് സംവിധാനവും, ഇലക്ട്രിക് ലൈൻ സുരക്ഷിതത്വവും പരിശോധന നടത്തി ഉറപ്പ് വരുത്തുന്നതിന് വേണ്ടിയായിരുന്നു റെയിൽവേ മാനജറുടെ സന്ദർശനം. പാലക്കാട് ഡിവിഷൻ മാനജർ ത്രിലോക് കോത്താരിയുൾപെടെ ദക്ഷിണ റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു.

കാസർകോട് റെയിൽവേ സ്റ്റേഷനിൽ ജോൺ തോമസിനെ അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ, ഇ രാജഗോപാലൻ എംഎൽഎ, റെയിൽവേ പാസൻജേഴ്സ് അസോസിയേഷൻ ജനറൽ സെക്രടറി ആർ പ്രശാന്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

കാസർകോട് വഴി കടന്ന് പോകുന്ന എല്ലാ ട്രെയിനുകളിലും ഓർഡിനറി ടികെറ്റുകാരെയും സീസൻ ടികെറ്റുകാരെയും യാത്ര ചെയ്യാൻ അനുവദിക്കണമെന്നും തൃശൂർ മുതൽ കണ്ണൂർ വരെ ഓടുന്ന മെമു എക്സ്പ്രസ് മംഗലാപുരം നീട്ടണമെന്നും നിവേദനങ്ങളിൽ ആവശ്യപ്പെട്ടു. ഒരുപാട് വിദ്യാർഥികൾക്കും രോഗികൾക്കും അനുഗ്രഹമായിരുന്ന ചെറുവത്തൂർ - മംഗ്ളുറു പാസെൻജെർ വണ്ടി ഉടൻ പുനസ്ഥാപിക്കണമെന്ന പ്രധാന ആവശ്യങ്ങളിലൊന്നും ജനറൽ മാനജർക്ക് മുന്നിലെത്തി.

കണ്ണൂർ - മംഗ്ളുറു പാസെൻജർ ട്രെയിനിന്റെ സമയം മാറ്റി വൈകീട്ട് 4.30 ന് മംഗ്ളൂറിൽ നിന്ന് പുറപ്പെടണമെന്നും മാവേലി എക്സ്പ്രസും പാസെൻജെറും തമ്മിൽ സമയക്രമീകരണത്തെ കുറിച്ചുള്ള അനിശ്ചിതാവസ്ഥ പരിഹരിക്കണമെന്നും ആവശ്യം ഉയർന്നു. നിരവധി വർഷങ്ങളായി സെർവീസ് നടത്തിയിരുന്ന മംഗ്ളുറു - ജമ്മുതാവി നവയുഗ് എക്സ്പ്രസ് പുനസ്ഥാപിച്ച് സെർവീസ് നടത്തണമെന്നും ചെന്നൈ സൂപെർ ഫാസ്റ്റ് മംഗ്ളൂറിൽ നിന്ന് വൈകീട്ട് 5.05 ന് പുറപ്പെടുന്ന രീതിയിൽ ക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടു.

കുമ്പള റെയിൽവേ സ്റ്റേഷനിൽ ധാരാളം സ്ഥലം ഉള്ളതിനാൽ പിറ്റ് ലൈൻ സ്ഥാപിച്ചുകൊണ്ട് കണ്ണൂരിലും മംഗ്ളൂറിലും പുറപ്പെടുന്ന നിരവധി വണ്ടികളെ കുമ്പളയിൽ നിന്നും യാത്ര തിരിക്കുന്ന രീതിയിലേക്ക് സൗകര്യപ്രദമായി മാറ്റാമെന്നും ചൂണ്ടിക്കാട്ടി.

നിർദിഷ്ട കോട്ടിക്കുളം റെയിൽവേ മേൽപ്പാലം വിഷയത്തിൽ കാര്യമായി ഇടപെട്ട് എത്രയും പെട്ടന്ന് പ്രവർത്തന സംബന്ധമായ നടപടി ക്രമങ്ങൾ ചെയ്തു തീർത്ത് നിർമാണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മൂവ്മെന്റ് ഫോർ ബെറ്റർ കേരള (എംബികെ) പ്രതിനിധികൾ നിവേദനം നൽകി. എം പിയുടെ പ്രധിനിധി സംഘത്തിനൊപ്പമാണ്, എംബികെ ടീം അംഗങ്ങളായ എ കെ പ്രകാശ്, അഹ്‌മദ്‌ കിർമാനി എന്നിവർ ജനറൽ മാനജറെ കണ്ടത്.

ഭൂമി കൈമാറ്റം സംബന്ധിച്ച പരാതി കിട്ടിയ ശേഷം പദ്ധതി റെയിൽവേയുടെ പിങ്ക് ബുകിൽ വീണ്ടും ചേർത്തിട്ടുണ്ടെന്നും, അതിനു ശേഷം അയച്ച കത്തിന് ആർ ബി ഡി സി കെയുടെ ഭാഗത്ത് നിന്നുള്ള മറുപടി കിട്ടുന്ന മുറക്ക് ഭൂമി ആർ ബി ഡി സി കെയ്ക്ക് കൈമാറ്റം ചെയ്യാൻ വേണ്ട കാര്യങ്ങൾ വേഗത്തിൽ ചെയ്യാമെന്നും ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. ദക്ഷിണ റയിൽവേ ജനറൽ മാനജർ പാലക്കാട് ഡിവിഷൻ എംപിമാരുമായി നടത്തുന്ന യോഗത്തിൽ ഇതുകൂടി ഉൾപെടുത്തി തുടർ ചർചകൾ നടത്തി വേണ്ട നടപടികൾ ചെയ്യാമെന്ന ഉറപ്പും പാലക്കാട് ഡിവിഷൻ മാനജർ ത്രിലോക് കോത്താരി നൽകി.

പി കരുണാകരൻ, സുബ്രഹ്മണ്യ മാന്യ, നാസർ, പ്രൊഫ. ഗോപിനാഥ്, നാഗരാജ എന്നിവർ ഉണ്ടായിരുന്നു. എംപി രാജ് മോഹൻ ഉണ്ണിത്താൻ, മഞ്ചേശ്വരം എംഎൽഎ എ കെ എം അശ്‌റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, മുൻസിപൽ ചെയർമാൻ അഡ്വ. വി എം മുനീർ എന്നിവർക്ക് വേണ്ടിയും നിവേദനങ്ങൾ സമർപിച്ചു.

 

   

Keywords:  Kerala, Kasaragod, News, Top-Headlines, Railway, Case, District, Railway station, Mangalore, Kannur, Kumbala, Palakkad, Southern Railway Manager visited Kasargod.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia