മരിച്ചുപോയ അമ്മയെക്കുറിച്ച് മോശമായി സംസാരിച്ചു; മകന്‍ അച്ഛനെ തലക്കടിച്ചു കൊന്നു
Apr 26, 2018, 16:20 IST
കണ്ണൂര്‍:(www.kasargodvartha.com 26/04/2018) കണ്ണൂര്‍ വേങ്ങാട് മകന്‍ അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തി. വേങ്ങാട് ചന്ദ്രന്‍(65) ആണ് മകന്റെ അടിയേറ്റ് കൊലപ്പെട്ടത്. ചന്ദ്രന്റെ മകന്‍ നിജിലാണ് കൃത്യം നടത്തിയത്. നിജിലിനെ കൂത്തുപറമ്പ് സി ഐ ജോഷി ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘംപിടികൂടി.
ചൊവ്വാഴ്ച രാത്രി അച്ഛനും മകനും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാവുകയും തര്‍ക്കം മൂര്‍ച്ഛിച്ചു പരസ്പരം അടിപിടിയാവുകയുമായിരുന്നു. നിജില്‍ അച്ഛനെ കല്ല് കൊണ്ട് തലക്ക് അടിക്കുകയായിരുന്നു. അടിയേറ്റ ചന്ദ്രന്‍ തല്‍ക്ഷണം മരിച്ചു.
പോലീസ് ചോദ്യം ചെയ്യലില്‍ നിജില്‍ കുറ്റം സമ്മതിച്ചു. നിജിലിന്റ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവത്തെകുറിച്ച് പോലീസ് പറയുന്നതിങ്ങനെ കൊല്ലപ്പെട്ട ചന്ദ്രന്‍ നാല് വിവാഹം കഴിച്ചിട്ടുണ്ട്. ഇതില്‍ രണ്ടാമത്തെ ഭാര്യയിലുള്ള മകനാണ് നിജില്‍. നിജിലിന് രണ്ടു മാസം പ്രായമുള്ളപ്പോള്‍ അമ്മ ആത്മഹത്യ ചെയുകയായിരുന്നു. പിന്നീട് അച്ഛന്‍ വേറെ വിവാഹം കഴിക്കുകയും തന്നെ നിരന്തരം ഉപദ്രവിക്കുകയും ചെയ്തിരുന്നു.
ഇത് നിജിലില്‍ അച്ഛനോട് ദേഷ്യം ഉണ്ടാകാന്‍ കാരണമായി എന്നാല്‍ സംഭവ ദിവസം നിജിലും അച്ഛനും വാക്കു തര്‍ക്കമാണ്ടായി ഇതിനിടയില്‍ ചന്ദ്രന്‍ നിലിന്റെ മരിച്ചുപോയ അമ്മയെ കുറിച്ച് മോശമായി സംസാരിച്ചു. ഇതില്‍ അരിശം പൂണ്ട നിജില്‍ കല്ലുകൊണ്ട് ചന്ദ്രന്റെ തലയിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കു പറ്റിയ ചന്ദ്രന്‍ തല്‍ക്ഷണം മരണപ്പെടുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Police, Crime, Top-Headlines, Kerala, Accuse, Son, Father, Mother, Son kills father for abusing dead mother