ജോലിയില്ലാതെ പ്രയാസപ്പെട്ട യുവാവിന് സാമൂഹിക പ്രവര്‍ത്തകരുടെ കൈത്താങ്ങ്
Oct 22, 2013, 10:30 IST
മക്ക: ഹൗസ് ഡ്രൈവര്‍ വിസയിലെത്തി കഴിഞ്ഞ ആറ് മാസമായി ജോലിയോ, ശമ്പളമോ ഇല്ലാതെ പ്രയാസപ്പെട്ട കണ്ണൂര്‍ സ്വദേശിക്ക് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകര്‍ നാട്ടിലെത്താന്‍ വഴിയൊരുക്കി. കണ്ണൂര്‍ പുതിയതെരു സ്വദേശി അജ്മലിനാണ് ഫോറം പ്രവര്‍ത്തകരും, ഏഷ്യന്‍ പോളിക്ലിനിക്ക് മാനേജ്‌മെന്റും തുണയായത്.
60,000 രൂപ നല്‍കിയാണ് ഏജന്റ് വഴി അജ്മല്‍ വിസ സംഘടിപ്പിച്ചിരുന്നത്. 1,300 റിയാലായിരുന്നു ശമ്പള വാഗ്ദാനമെങ്കിലും 1,200 റിയാല്‍ പ്രകാരം 14 മാസം ശമ്പളം ലഭിച്ചിരുന്നുവെന്ന് ഇയാള്‍ പറയുന്നു. എന്നാല്‍ ഇതുവരെ ലൈസന്‍സ് എടുത്ത് നല്‍കിയിരുന്നില്ലത്രെ. ലൈസന്‍സില്ലാതെ വാഹനമോടിച്ചതിനെ തുടര്‍ന്ന് പിഴ അടക്കേണ്ടി വന്ന 1,800 റിയാല്‍ അജ്മലില്‍ നിന്നുതന്നെ ഈടാക്കിയിരുന്നു. ഇതോടെ ഇനി ലൈസന്‍സില്ലാതെ താന്‍ വണ്ടി ഓടിക്കില്ലെന്ന് സ്‌പോണ്‍സറോട് പറഞ്ഞതിനെ തുടര്‍ന്ന് റൂമില്‍ നിന്നും ഇറക്കിവിട്ടു.
ഇതിനിടെ ഇഖാമയുടെ കാലാവധിയും കഴിഞ്ഞു. തുടര്‍ന്ന് പെരുവഴിയിലായ അജ്മല്‍ നിത്വാഖാത്ത് ഇളവില്‍ നാട്ടില്‍ പോകാനുള്ള ശ്രമം നടത്തി. എന്നാല്‍ നിത്വാഖാത്ത് ഇളവുകള്‍ പ്രാബല്യത്തില്‍ വന്നതിനു ശേഷമാണ് അജ്മലിന്റെ ഇഖാമയുടെ കാലാവധി തീര്‍ന്നിരുന്നത്. ഇത് ഇളവ് പ്രയോജനപ്പെടുത്തുന്നതിന് തടസമായി.
പ്രതിസന്ധിയിലായ ഇയാള്‍ മക്കയിലെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരായ മജീദ് എന്ന മാനു, ജാഫര്‍ പെരിങ്ങാവ് എന്നിവരുമായി ബന്ധപ്പെടുകയായിരുന്നു. ഇവര്‍ സ്‌പോണ്‍സറുമായി സംസാരിച്ചതിനെ തുടര്‍ന്ന് 8,000 റിയാല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. എന്നാല്‍ ജോലിയില്ലാത്ത അജ്മലിന്റെ ദുരിതകഥ സ്‌പോണ്‍സറെ ബോധ്യപ്പെടുത്തിയതിനാല്‍ എക്‌സിറ്റ് അടിച്ചു നല്‍കാന്‍ തയ്യാറായി.
മക്കയിലെ പ്രമുഖ ആതുരലായമായ ഏഷ്യന്‍ പോളിക്ലിനിക്ക് മാനേജ്‌മെന്റാണ് ടിക്കറ്റ് നല്‍കിയത്. കഴിഞ്ഞ ദിവസം മക്ക ഏഷ്യന്‍ പോളിക്ലിനിക്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നജീബ് കണ്ണൂര്‍ അജ്മലിന് ടിക്കറ്റ് കൈമാറി. അഷ്‌റഫ് ചെങ്ങറ, ഹനീഫ പൊന്നാനി, നസീര്‍ മുഴപ്പിലങ്ങാട്, അബ്ദുല്‍ ഗഫ്ഫാര്‍, മജീദ് മലപ്പുറം, അഷ്‌റഫ് തിരൂര്‍ സംബന്ധിച്ചു.
Keywords : Makha, Gulf, Kannur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: