ക്യാമ്പസിലെ എസ് എഫ് ഐ റാഗിംങ്; സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെടണം- എസ് ഐ ഒ
Oct 6, 2016, 11:39 IST
കണ്ണൂര്‍: (www.kasargodvartha.com 06/10/2016) കേരളത്തിലെ വിവിധ ക്യാമ്പസുകളില്‍ എസ് എഫ് ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന റാഗിംങ് തടയുന്നതിനായി പൊതു സമൂഹത്തിന്റെയും സാമൂഹിക പ്രവര്‍ത്തകരുടെയും അടിയന്തിര ഇടപെടല്‍ ആവശ്യമാണെന്ന് എസ് ഐ ഒ സംസ്ഥാന സെക്രട്ടറി എ ആദില്‍ പറഞ്ഞു. എസ് ഐ ഒ കണ്ണൂര്‍ സംഘടിപ്പിച്ച തന്‍ശിഅ ഇസ്ലാമിക് അക്കാദമി അഞ്ചരക്കണ്ടി സെന്ററിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്യാമ്പസുകളില്‍ നിലവില്‍ എസ് എഫ് ഐ ഒരു ദുരിതമായി മാറിയ സാഹചര്യമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ കുസാറ്റിലും തൊടുപുഴ മുട്ടം പോളിടെക്നിക് കോളജിലും എസ് എഫ് ഐയുടെ നേതൃത്വത്തില്‍ നടന്ന ക്രൂരമായ റാഗിംങ് വിദ്യാര്‍ത്ഥി സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ക്യാമ്പസുകളില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ഇത്തരത്തിലെ പൊളിറ്റിക്കല്‍ പോലീസിംങിനെതിരെ വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ ശക്തിപ്പെടേണ്ടതുണ്ടെന്ന് എ ആദില്‍ അഭിപ്രായപ്പെട്ടു.
എസ് എഫ് ഐയില്‍ ചേര്‍ന്ന് പ്രവര്ത്തിക്കാത്തവര്ക്കൊന്നും കോളജില്‍ പഠിക്കാന്‍ കഴിയുകയില്ല എന്ന സ്റ്റാലിനിസ്റ്റ് മനോഭാവമാണ് എസ് എഫ് ഐയുടേത്. മുന്‍കാലങ്ങളില്‍ വിദ്യാര്‍ത്ഥികളെ വധിക്കാന്‍ ശ്രമിച്ചും നിര്‍ബന്ധിച്ച് മദ്യം നല്‍കിയും പ്രവര്‍ത്തിച്ച ചരിത്രമുള്ള എസ് എഫ് ഐയില്‍ നിന്ന് കൂടുതലായി ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍ കാമ്പസുകളില്‍ ഇത് തുടരാന്‍ അനുവദിക്കുന്നത് വിദ്യാര്‍ത്ഥികളെ ഗുണ്ടാ രാഷ്ട്രീയത്തിലേക്ക് നയിക്കാന്‍ മാത്രമായിരിക്കും ഉപകരിക്കുക. മാധ്യമ രംഗത്തും സാമൂഹിക രംഗത്തും പ്രവര്‍ത്തിക്കുന്ന വ്യക്തിത്വങ്ങള്‍ ഇതിനെതിരെ ശക്തമായി രംഗത്ത് വരണമെന്ന് എ ആദില്‍ വ്യക്തമാക്കി.
കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പള്‍ ഡോ. മുനീറുദ്ദീന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഇ വി ബുജൈര്‍ വാഫി, ഡോ. അബ്ദുല്‍ ഗഫൂര്‍, മുസ്തഫ മാസ്റ്റര്‍, ഇ. അബ്ദുസ്സലാം മാസ്റ്റര്‍, കെ. ഫിറോസ്, അഷീറ ടി പി സംസാരിച്ചു. എസ് ഐ ഒ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ജവാദ് അമീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുഹ്സിന് ഇരിക്കൂര്‍ സ്വാഗതവും തന്‍ശിഅ ക്യാമ്പസ് കോര്‍ഡിനേറ്റര്‍ ശക്കീര്‍ ചാവക്കാട് നന്ദിയും പറഞ്ഞു.
Keywords : SIO, SFI, College, Education, Students, Police, Programme, Kannur, Ragging.