സര്‍വകലാശാല അനാസ്ഥ വെടിയുക-എസ്.ഐ.ഒ.
Sep 19, 2012, 20:17 IST
കാസര്‍കോട് : കണ്ണൂര്‍ യൂണിവേഴ്സിറ്റിക്കു കീഴിലെ കാസര്‍കോട് ബി.എഡ്.സെന്ററിലെ കന്നട ഓപ്ഷന് വിദ്യാര്‍ത്ഥികളുടെ പരീക്ഷ നടത്തിപ്പില്‍ യൂണിവേഴ്സിറ്റി കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് എസ്.ഐ.ഒ.ജില്ലാ കമ്മിറ്റി പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥികളുടെ ജീവിതം കൊണ്ട് പന്താടുന്ന സര്‍വകലാശാലാ നിലപാടിനെതിരെ ശക്തമായ പ്രതിരോധ പരിപാടികള്‍ ആവിഷ്ക്കരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ജില്ലാ പ്രസിഡന്റ് വി.പി.ഷക്കീര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം സല്മാന് സയീദ്,കണ്ണൂര്‍ യൂണിവേഴ്സിറ്റി കാമ്പസ് കണ്‍വീനര്‍ ടി.എം.സി.സിയാദലി, റാഷിദ് മുഹ്ഇദീന്, ഇര്ഫാന് ഉദുമ, ജൗഹര്‍ലാല്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod, Kannur, Centre, Students, District, Udma, Kerala, SIO