അവധാനതയില്ലാത്ത പരിഷ്ക്കാരങ്ങള്‍ ചെറുത്ത് തോല്‍പ്പിക്കുക: എസ്.ഐ.ഒ
May 29, 2012, 11:59 IST
കണ്ണൂര്‍: വളരെ സുതാര്യമായ രീതിയില്‍ അടിസ്ഥാന സൌകര്യങ്ങളൊരുക്കി ആസൂത്രണത്തോടെ നടപ്പിലാക്കേണ്ട പരിഷ്ക്കാരങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെ ഗുരുതരമാവിധത്തില്‍ ബാധിക്കുന്ന തരത്തില്‍ ഗിനിപ്പന്നികളാക്കുന്ന മുഴുവന്‍ പരിഷ്ക്കരണങ്ങളില്‍ നിന്നും യൂണിവേഴ്സിറ്റി പിന്തിരിയണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എസ്.ഐ.ഒ കണ്ണൂര്‍ യൂണിവേഴ്സിറ്റി കണ്‍വീനര്‍ ടി.എം.സിയാദലി അറിയിച്ചു.
ക്രഡിറ്റ് ആന്റ് സെമസ്റര്‍ ജനകീയ അദാലത്തില്‍ വിദ്യാര്‍ത്ഥികളും സംഘനകളും ഉന്നയിച്ച ആവശ്യങ്ങളെ പരിഗണിക്കാന്‍ അധികൃതര്‍ തയ്യാറാവണം. നിലവിലുള്ള അവസ്ഥ മെച്ചപ്പെടുത്താന്‍ യൂണിവേഴ്സിറ്റിക്ക് സാധ്യമല്ലെങ്കില്‍ ബിരുദ തലത്തില്‍ നിന്നും ക്രഡിറ്റ് ആന്റ് സെമസ്റര്‍ സമ്പ്രദായം നിര്‍ത്തലാക്കണമെന്നും അദ്ദേഹം അറിയിച്ചു.
Keywords: SIO, Kannur University