കണ്ണൂര്‍ വിമാനത്താവളത്തില്‍ ഷട്ടില്‍ ബസ് സര്‍വിസ് തുടങ്ങുന്നു: യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സൗകര്യം ഉപയോഗപ്പെടുത്താം; വിമാനത്താവളത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷമാക്കാന്‍ തീരുമാനം
Dec 6, 2019, 11:39 IST
കണ്ണൂര്‍: (www.kasargodvartha.com 06.12.2019) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി വിമാനത്താവള ടെര്‍മിനലില്‍ നിന്ന് മട്ടന്നൂര്‍-കണ്ണൂര്മെയിന് റോഡിലേക്ക് പ്രത്യേകബസുകളുടെ ഷട്ടില്‍ സര്‍വ്വീസുകള്‍ വരുന്നു.യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും വിമാനത്താവള സന്ദര്‍ശകര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. ടെര്‍മിനലില്‍നിന്ന് രണ്ടര കിലോമീറ്ററോളം ദൂരമുണ്ട് മെയിന്‍ ഗേറ്റിലേക്ക്. കിയാലിന്റെ നിര്‍ദേശപ്രകാരം കാലിക്കറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സാണ് സര്‍വീസ് തുടങ്ങുന്നത്. 10 രൂപയാണ് ടിക്കറ്റ് നിരക്ക്. വിമാനത്താവളജീവനക്കാര്‍ക്ക് പ്രതിമാസം 250 രൂപയുടെ ടിക്കറ്റെടുക്കാം. പുലര്‍ച്ചെ അഞ്ചുമുതല്‍ രാത്രി 11 വരെ സര്‍വീസുണ്ടാവും.
ബസ്ഷട്ടില്‍ സര്‍വീസിന്റെ ഉദ്ഘാടനം ഡിസംബര്‍ ഒന്‍പതിന് രാവിലെ 11-ന് ചലച്ചിത്ര നടന് നിവിന്‍ പോളി നിര്‍വഹിക്കും. കിയാല്‍ എം.ഡി. വി.തുളസീദാസ്, നടി ആത്മീയ, കാലിക്കറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എം.ഡി. ഷൈജു നമ്പ്രോന്‍ എന്നിവര്‍ പങ്കെടുക്കും. നേരത്തെ യാത്രക്കാര്‍ക് അന്താരാഷ്ട്ര വിമാനതാവളത്തിന്റെ പുറത്തേക്ക് മുഖ്യ റോഡിലേക്ക് വരുന്നതിനായി കാലിക്കറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഇലക്ട്രിക്ക് ഓട്ടോ സര്‍വിസ് തുടങ്ങിയിരുന്നു. ഇതു കൂടാതെ ടാക്സി വാഹനങ്ങളും ലഭ്യമാണ്.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി വിമാനത്താവള ടെര്‍മിനലില്‍ നിന്ന് മെയിന്‍ റോഡിലേക്ക് ബസ് ഷട്ടില്‍ സര്‍വ്വീസ് തുടങ്ങുന്നത് യാ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും വിമാനത്താവള സന്ദര്‍ശകര്‍ക്കും ഏറെ പ്രയോജനപ്രദമാകുമെന്നാണ് പ്രതീക്ഷ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kannur, News, Airport, Bus, Travlling, Shuttle bus service in kannur international airport

എന്നാല്‍ യാത്രക്കാരുടെ തിരക്ക് കൂടിയതിനാലാണ് ഷട്ടില്‍ ബസ് സര്‍വിസിനെ കുറിച്ച് ആലോചിച്ചത്.