city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഷുക്കൂര്‍ വധം: മുസ്ലിം ലീഗ് ജനകീയ വിചാരണ സംഘടിപ്പിച്ചു; നേതാക്കള്‍ വിട്ടുനിന്നു

ഷുക്കൂര്‍  വധം: മുസ്ലിം ലീഗ് ജനകീയ വിചാരണ സംഘടിപ്പിച്ചു; നേതാക്കള്‍ വിട്ടുനിന്നു
കണ്ണൂര്‍: എം.എസ്.എഫ് പ്രവര്‍ത്തകന്‍ അബ്ദുല്‍  ഷുക്കൂ റിന്റെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളെയും പിടികൂടാതെ കേസ് അവസാനിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കെ എം ഷാജി എം.എല്‍.എ. പറഞ്ഞു.
മുസ്‌ലിം ലീഗ് കണ്ണൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയ വിചാരണയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രതികള്‍ നിയമസഭയ്ക്ക് അകത്തായാലും പുറത്തായാലും അവരെ പുറത്തുകൊണ്ടുവരും. കൊലപാതകങ്ങള്‍ക്കായി സി.പി.എം ഗുണ്ടകളെ വളര്‍ത്തുകയാണ്. ഷുക്കൂര്‍ വധക്കേസില്‍ വാലുകളെയല്ല, തലകളെ തന്നെ പിടിക്കും. ജനാധിപത്യ രീതിയിലുള്ള പാരമ്പര്യമുള്ളതു കൊണ്ടാണ് ലീഗ് അതേ രീതിയില്‍ പ്രതികരിക്കാത്തതെന്നും ഷാജി കൂട്ടിച്ചേര്‍ത്തു. അശ്‌റഫ് ബംഗാളി മുഹല്ല അധ്യക്ഷത വഹിച്ചു. എം.പി. മുഹമ്മദലി, അഡ്വ. ഫൈസല്‍ ബാബു, പി കെ ഇസ്മാഈല്‍, ബി വി ഫാറൂഖ്, കെ.പി. താഹിര്‍, കെ പി സലീം, സി പി റഷീദ്, സി സമീര്‍ സംസാരിച്ചു.
അതേസമയം ഷുക്കൂര്‍ മാര്‍ക്‌സിസ്റ്റ്‌നക്സലിസ്റ്റ് ഭീകരതയ്‌ക്കെതിരേ മുസ്്‌ലിം ലീഗ് കണ്ണൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സ്‌റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച ജനകീയ വിചാരണയില്‍ ജില്ലയിലെ പ്രമുഖ നേതാക്കളുടെ അഭാവം പ്രകടമായി. ലീഗ് ജില്ലാ പ്രസിഡന്റ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവിയും സെക്രട്ടറി വി പി വമ്പനും പരിപാടിയില്‍ പങ്കെടുത്തില്ല. ഇക്കഴിഞ്ഞ ശനിയാഴ്ച ജില്ലാ ഭാരവാഹി തിരഞ്ഞെടുപ്പ് സംഘര്‍ഷത്തില്‍ കലാശിച്ചതിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം ഭയന്നാണ് ഇരുവരും ജില്ലാ ആസ്ഥാനത്തെ ചടങ്ങില്‍നിന്ന് വിട്ടുനിന്നതെന്ന് പറയുന്നു. അനിഷ്ടസംഭവങ്ങള്‍ കണക്കിലെടുത്ത് സ്ഥലത്ത് കനത്ത പോലിസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. അതിനിടെ, ഇരുനേതാക്കളും പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് അണികളില്‍ ചര്‍ച്ചയായിട്ടുണ്ട്.


Keywords: Kannur, Muslim-league, Murder-case

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia